0%

Chapter Title : ഇതൾ 🍃 1 [Mayakannan]

അവൾ എന്നെ അടിമുടി നോക്കി. ആ നോട്ടത്തിൽ വല്ലാത്തൊരു അറപ്പുണ്ടായിരുന്നു.

"നിങ്ങൾ ആണുങ്ങളുടെ ഏറ്റവും വലിയ ആയുധം…എന്ത് തോന്ന്യാസം കാണിച്ചിട്ടും അവസാനമൊരു സോറി പറഞ്ഞാൽ എല്ലാം അവിടെ തീർന്നല്ലോ അല്ലെ? ഉത്തരവാദിത്തമില്ലായ്മ... തനിക്കൊക്കെ ഇത്രയേ ഉള്ളൂ."

അവളുടെ ആ വാക്കുകളിൽ എന്നോടുള്ള ദേഷ്യത്തേക്കാൾ, മൊത്തം ആണുങ്ങളോടുമുള്ള ഒരു പൊതുവായ വെറുപ്പ് വ്യക്തമായിരുന്നു. എനിക്കൊന്നും മനസ്സിലായില്ല. വെറുമൊരു കാപ്പി വീണതിന് ഇവളെന്തിനാ ഇങ്ങനെ റിയാക്ട് ചെയ്യുന്നത്?

അപ്പോഴേക്കും ബഹളം കേട്ട് അഭി ഓടിയെത്തി.

"എന്താ... എന്താടാ പ്രശ്നം?"

അവൻ എന്റെ കയ്യിൽ പിടിച്ചു.

"ഒന്നുമില്ലെടാ, ഞാൻ തിരിഞ്ഞപ്പോൾ അറിയാതെ കോഫി ദേഹത്ത് വീണതാ. കണ്ടില്ല എന്ന് പറഞ്ഞിട്ടും ഈ ചേച്ചിക്ക് മനസ്സിലാകുന്നില്ല,"

ഞാൻ ദേഷ്യം കടിച്ചുപിടിച്ച് പറഞ്ഞു.

അഭി അവളെ നോക്കി വളരെ സമാധാനത്തോടെ പറഞ്ഞു,

"സോറി ചേച്ചി അവൻ അറിയാതെ സംഭവിച്ചതാ... വിട്ടേക്ക്."

അവൾ അഭിയെയും എന്നെയും മാറിമാറി നോക്കി. ആ ചുണ്ടിലെ പുച്ഛം ഒന്നുകൂടി കൂടി.

"ന്യായീകരിക്കാൻ അടുത്തയാൾ വന്നല്ലോ. നിങ്ങൾ ആണുങ്ങളുടെ ഈ പരസ്പരം താങ്ങുന്ന കൂട്ടുകെട്ടൊക്കെ എനിക്ക് നന്നായിട്ടറിയാം. വഴിമാറി നിൽക്ക് അങ്ങോട്ട്!"

ഒരു നിമിഷം പോലും അവിടെ നിൽക്കാതെ അവൾ വാഷ് ഏരിയ ലക്ഷ്യമാക്കി വേഗത്തിൽ നടന്നുപോയി. അവളുടെ ആ പോക്കും നോക്കി ഞാൻ അങ്ങനെ നിന്നു.

ആരുടെയോ മുൻപിൽ തോറ്റുപോയത് പോലെ വല്ലാത്തൊരു അസ്വസ്ഥത എന്റെ ഉള്ളിൽ നിറയുകയായിരുന്നു. അവൾ പോയിക്കഴിഞ്ഞിട്ടും ആ കാന്റീനിലെ കാപ്പിയുടെ മണത്തിനൊപ്പം അവളുടെ സാന്നിധ്യം അവിടെ തങ്ങിനിൽക്കുന്നതുപോലെ തോന്നി.

ഇന്റർവ്യൂവിന് കയറുന്നതിന് മുൻപ് തന്നെ എന്റെ ആത്മവിശ്വാസവും മൂഡും മുഴുവൻ കളയാൻ ആ ഒറ്റ

💬 Comments

View all comments