0%

Chapter Title : ഇതൾ 🍃 1 [Mayakannan]

എന്നോടാണ്. ഒറ്റ മോനായതുകൊണ്ട് അമ്മയേക്കാൾ കൂടുതൽ എനിക്ക് സ്വാതന്ത്ര്യം മേമയുടെ അടുത്താണ്. എന്ത് ചോദിച്ചാലും അപ്പോൾ തന്നെ സാധിച്ചു തരും.

എനിക്കാണെങ്കിൽ അമ്മ കഴിഞ്ഞാൽ, ചിലപ്പോൾ അതിനേക്കാളും ഇഷ്ടം ഈ മടിയിൽ കിടക്കാൻ സമ്മതിക്കുന്ന എന്റെ സ്വന്തം മേമയോടാണ്.

അടുക്കളയിൽ പാത്രങ്ങൾ തട്ടിയും മുട്ടിയുമുള്ള അമ്മയുടെ അടുത്ത പിറുപിറുക്കൽ അപ്പോഴേക്കും പുറത്തേക്ക് വന്നു.

"പെറ്റ തള്ളയേക്കാളും കൂറ് അവന് അവളോടാ..."

അതുകേട്ട് മേമ എന്നെ നോക്കി കള്ളച്ചിരിയോടെ കണ്ണടച്ചു കാണിച്ചു. ഞാൻ തിരിച്ച് മേമയെ നോക്കിയും ഒന്നു ചിരിച്ചു. ആ വീടിന്റെ ഒരു താളം എപ്പോഴും ഇങ്ങനെയായിരുന്നു.

അമ്മയുടെ ഈ പിറുപിറുക്കലിന് കാരണം ഞാൻ ഇങ്ങനെ മേമയുടെ മടിയിൽ കിടക്കുന്നത് മാത്രമല്ല എന്ന് എനിക്ക് നന്നായി അറിയാം. പഠിപ്പൊക്കെ കഴിഞ്ഞ്, പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ഇങ്ങനെ വീട്ടിൽ കുത്തിയിരിക്കുന്നത് കൊണ്ടു കൂടിയാണ്.

ഇരുപത്തിരണ്ട് വയസ്സായി, പഠിത്തവും കഴിഞ്ഞു. അച്ഛൻ ജയശങ്കറിന് നാട്ടിൽ അത്യാവശ്യം തരക്കേടില്ലാത്ത ഒരു ബിസിനസ്സുണ്ട്. സ്വന്തം കഷ്ടപ്പാട് കൊണ്ട് അച്ഛൻ കെട്ടിപ്പടുത്തതാണ് അതെല്ലാം.

അതുകൊണ്ട് തന്നെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം, ഒറ്റ മോനായ ഞാൻ ആ ബിസിനസ്സ് ഏറ്റെടുത്ത് നടത്തണം എന്നാണ്. പഠിച്ചിറങ്ങിയ അന്ന് മുതൽ അച്ഛൻ ഈ പല്ലവി പാടാൻ തുടങ്ങിയതാണ്.

കൂടെ നിന്നു കാര്യങ്ങളൊക്കെ പഠിക്കാൻ അച്ഛൻ പലവട്ടം പറഞ്ഞെങ്കിലും എനിക്ക് അതിനോട് യാതൊരു താല്പര്യവുമില്ല. കണക്കുകൾ കൂട്ടാനും ആളുകളോട് വിലപേശാനുമൊന്നും എന്നെക്കൊണ്ട് പറ്റുന്ന കാര്യമല്ല.

എന്റെ ലോകവും സ്വപ്നങ്ങളും വേറെയാണ്. ലക്ഷ്യം ഒന്നേയുള്ളൂ... യുകെ. അവിടെയൊരു ജോലി, പിന്നെ അവിടെത്തന്നെ സെറ്റിൽ ആകണം. എന്റെ ഡിഗ്രി ക്വാളിഫിക്കേഷനും വെച്ച് യുകെയിലെ കുറച്ചു കമ്പനികൾക്കൊക്കെ ഞാൻ സിവി അയച്ചു കാത്തിരിക്കുകയാണ്.

കൂട്ടത്തിൽ ഏതെങ്കിലും ഒരെണ്ണം ചുളുവിലങ്ങ് ശരിയായാൽ പിന്നെ തിരിഞ്ഞു നോക്കാനില്ല. ദിവസവും രാവിലെ എഴുന്നേറ്റാലുടൻ ഫോണിൽ മെയിൽ ചെക്ക് ചെയ്യലാണ് ഇപ്പോഴത്തെ എന്റെ പ്രധാന പരിപാടി.

ഏതോ ഒരു സായിപ്പ് എനിക്കായി ഒരു ഓഫർ ലെറ്റർ അയക്കുന്നതും കാത്ത് ഞാനിങ്ങനെ ഇരിപ്പാണ്.

അച്ഛന്റെയും അമ്മയുടെയും നിരന്തരമുള്ള കുറ്റപ്പെടുത്തലുകൾക്കിടയിലും എന്റെ ഈ യുകെ സ്വപ്നത്തിന് കട്ട സപ്പോർട്ടുമായി നിൽക്കുന്നത് ഒരേയൊരാളാണ്; എന്റെ സ്വന്തം

💬 Comments

View all comments