0%

Chapter Title : ഇതൾ 🍃 1 [Mayakannan]

ദിവ്യ മേമ.

"അവന് ഇഷ്ടമുള്ളടത്ത് പോയി ജോലി ചെയ്യട്ടെ, അവനെ ഇങ്ങനെ കെട്ടിയിടണ്ട..."

എന്ന് പറഞ്ഞ് അച്ഛന്റെയും അമ്മയുടെയും മുഖത്തു നോക്കി എനിക്ക് വേണ്ടി വാദിക്കാൻ മേമയ്ക്ക് മാത്രമേ കഴിയൂ. ഞാൻ യുകെയിൽ പോയാൽ പിന്നെ ഇങ്ങോട്ടൊക്കെ വരവ് ഉണ്ടാവുമോ എന്ന് ഇടയ്ക്ക് മേമ ചോദിക്കുമെങ്കിലും, എന്റെ സന്തോഷം മാത്രമാണ് മേമയ്ക്ക് വലുത്.

അതുകൊണ്ട് തന്നെ ഈ വീടിനുള്ളിൽ എനിക്കേറ്റവും സമാധാനം കിട്ടുന്നതും സുരക്ഷിതമായി തോന്നുന്നതും മേമയുടെ ഈ മടിയിലാണ്.

നേരം പതുക്കെ സന്ധ്യയോട് അടുക്കുകയായിരുന്നു. ജനാലയിലൂടെ വരുന്ന ഇളം കാറ്റിന് ഇപ്പോൾ ചെറിയൊരു തണുപ്പുണ്ട്. ഈ വീടിന്റെ സമാധാനത്തിൽ നിന്ന് മാറി ചിന്തിച്ചാൽ, കുറച്ചകലെയായി വെള്ളായണി കായലിന്റെ തീരത്താണ് അമ്മയുടെ തറവാട്.

അവിടെയാണ് ബാക്കി കുടുംബാംഗങ്ങളൊക്കെ ഉള്ളത്. അമ്മമ്മ ദേവകി, അമ്മാച്ചൻ കൃഷ്ണവാര്യർ, പിന്നെ സിദ്ധാർഥ് മാമനും ഭാര്യ രോഹിണി അമ്മായിയും.

ഇവർക്കൊക്കെ പുറമെ തറവാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളുണ്ട്മാമന്റെ ഒരേയൊരു മകൾ ഹരണിക. ഇരുപത്തിരണ്ട് വയസ്സുകാരിയായ ഒരു പെൺകുട്ടി. ഇപ്പോൾ pg ക്ക് പഠിക്കുന്നു. ഒരു teacher ആകാനാണ് പ്ലാൻ.

ഹരണികയുടെ കാര്യം പറയുമ്പോൾ എനിക്ക് വല്ലാത്തൊരു വീർപ്പുമുട്ടലാണ്. കാരണം മറ്റൊന്നുമല്ല, അവൾക്ക് എന്നെ ജീവനാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നല്ല ഇത്.

അവൾക്ക് വകതിരിവ് വന്ന കാലം തൊട്ടേ എന്നെയാണ് നോട്ടം. അതിനൊരു കാരണവുമുണ്ട്. ഹരണിക ജനിച്ച് വീണപ്പോൾ തന്നെ അച്ഛനും അമ്മയും കൂടി ഒരു വാക്ക് കൊടുത്തിരുന്നു.

"ഇവൾ ഞങ്ങളുടെ ശ്രീഹരിയുടെ താലിക്ക് ഇരയാകാൻ ഉള്ളതാണെന്ന്."

പിന്നെ പറയേണ്ടതില്ലല്ലോ, അവൾ വളർന്നു തുടങ്ങിയപ്പോൾ മുതൽ ഈ വാക്ക് അവൾക്കും ചുറ്റുമുള്ളവർക്കും ഒരു വലിയ സത്യമായി മാറി. "ശ്രീഹരിയാണ് നിന്റെ ഭാവി വരൻ" എന്ന് അവളുടെ കാതിൽ നിരന്തരം ഓതിക്കൊടുത്തു അവർ.

പക്ഷെ, സത്യം പറയാമല്ലോ... എനിക്ക് അവളെ ഒരു കസിൻ എന്നതിനപ്പുറം വേറൊരു ചിന്തയുമില്ല. കാരണം, എനിക്ക് പറ്റിയ ഒരു പെണ്ണല്ല അവൾ.

എന്റെ ഭാവി വധു എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് എനിക്ക് എന്റേതായ ചില സങ്കല്പങ്ങളുണ്ട്. അത് എനിക്ക് മാത്രമല്ല, ഏത് ചെറുപ്പക്കാരനും കാണില്ലേ?

ഹരണികയ്ക്ക് അവളെന്തൊക്കെയോ ആണെന്ന തോന്നലുണ്ടാകാം, പക്ഷേ

💬 Comments

View all comments