Chapter Title : ഇതൾ 🍃 1 [Mayakannan]
ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഫോൺ ശബ്ദിച്ചത്. തലയണയ്ക്കരികിൽ കിടന്ന ഫോണെടുത്ത് സ്ക്രീനിലേക്ക് നോക്കിയപ്പോൾ അതിൽ 'Abhi Calling' എന്ന് തെളിഞ്ഞു.
അഭിജിത്ത്, എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഒന്നും സംസാരിക്കാൻ താല്പര്യമില്ലാത്ത അവസ്ഥയായിരുന്നിട്ടും അവനായതുകൊണ്ട് മാത്രം ഞാൻ കോൾ എടുത്തു.
"ഹലോ... പറയെടാ,"
വല്ലാത്തൊരു മടുപ്പോടെയാണ് ഞാൻ ഫോൺ അറ്റൻഡ് ചെയ്തത്.
"എടാ നീ വീട്ടിലുണ്ടോ?"
അഭിയുടെ ശബ്ദത്തിൽ വല്ലാത്തൊരു ആവേശമുണ്ടായിരുന്നു.
"വീട്ടിലുണ്ട്... എന്തുപറ്റി? നീയെന്താ ഭയങ്കര ഹാപ്പി ആയിട്ട്?"
ഞാൻ പതിയെ എഴുന്നേറ്റിരുന്നു.
"എടാ ഒരു കിടിലൻ വാർത്തയുണ്ട്. നാളെ പാളയത്ത് വെച്ച് ഒരു യുകെ കമ്പനിയുടെ ഡയറക്റ്റ് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. എന്റെയൊരു പരിചയക്കാരൻ പറഞ്ഞിട്ട് ഞാനിപ്പോ അറിഞ്ഞതേയുള്ളൂ.
നിന്റെ പ്രൊഫൈലിനും ക്വാളിഫിക്കേഷനും പറ്റിയ വേക്കൻസിയുണ്ട്. നീ നാളത്തേക്ക് സിവി ഒക്കെ എടുത്ത് സെറ്റ് ആക്കി വെച്ചോ."
"പാളയത്തോ? യുകെ കമ്പനിയോ? ശരിയാണോടാ?"
എന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി. ഇത്രയും നേരം ഉണ്ടായിരുന്ന മടുപ്പ് എങ്ങോട്ടോ പോയി മറഞ്ഞു.
"അതെടാ, സത്യം. നാളെ രാവിലെ ഒരു 8 മണിയാകുമ്പോഴേക്കും നമുക്ക് പോണം. നീ റെഡിയായി നിന്നാൽ മതി, ഞാൻ വന്ന് നിന്നെ പിക്ക് ചെയ്തോളാം.
എന്തായാലും നമുക്കിതൊന്ന് നേരിട്ട് പോയി നോക്കാം. ഇതൊരു നല്ല ചാൻസ് ആണെന്നാ എനിക്ക് തോന്നുന്നേ."
"ശരിയെടാ... ഞാൻ റെഡിയായി നിൽക്കാം. നീ രാവിലെ വാ."
ഫോൺ കട്ട് ചെയ്ത് കട്ടിലിൽ നിന്നെഴുന്നേൽക്കുമ്പോൾ എനിക്ക് പുതിയൊരു ജീവൻ കിട്ടിയത് പോലെ തോന്നി. ഇത്രയും നേരം മനസ്സിലുണ്ടായിരുന്ന ആ ഇരുട്ട് അപ്പാടെ മാറിയിരിക്കുന്നു.
എല്ലാം അവസാനിച്ചു എന്ന് കരുതിയ നേരത്ത്, ഇരുട്ടിൽ എവിടെ നിന്നോ വെളിച്ചം നിറഞ്ഞ ഒരു വാതിൽ തുറന്നുകിട്ടിയത് പോലെ. ഞാൻ വേഗം അലമാര തുറന്ന് നാളത്തേക്ക് ഇടാനുള്ള നല്ലൊരു ഷർട്ട് എടുത്തു പുറത്തേക്ക് വെച്ചു.
പ്രതീക്ഷയുടെ ഒരൊറ്റ ഇതൾ എനിക്ക് നേരെ പാറി വരുന്നത് പോലെ തോന്നി….
രാത്രി പത്തര കഴിഞ്ഞിട്ടുണ്ടാകും. മുറ്റത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നുണർന്നത്. അച്ഛൻ വന്നിട്ടുണ്ട്. എറണാകുളത്ത് നിന്നുള്ള വരവാണ്, നല്ല ക്ഷീണം കാണും.
പതിവില്ലാത്ത ഒരു ധൈര്യം മനസ്സിലുള്ളത്
💬 Comments
View all comments