Chapter Title : ഇതൾ 🍃 1 [Mayakannan]
നിന്റെ ഇഷ്ടം പോലെ ചെയ്യ്."
അത്രയും പറഞ്ഞ് അമ്മ തിരിഞ്ഞു നടന്നു.
അമ്മയുടെ ആ അവസാനത്തെ വാക്കുകൾ കേട്ട് ഉമ്മറത്ത് കൂടുതൽ നേരം നിൽക്കാൻ എനിക്ക് തോന്നിയില്ല. ഒന്നും മിണ്ടാതെ ഞാൻ നേരെ എന്റെ മുറിയിലേക്ക് നടന്നു.
വാതിലടച്ച് ഇരുട്ടിലെ, കട്ടിലിലേക്ക് വീഴുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു ഭാരമായിരുന്നു. മുകളിലെ കറങ്ങുന്ന സീലിംഗ് ഫാനിലേക്ക് കണ്ണുംനട്ട് അങ്ങനെ കിടക്കുമ്പോൾ ചിന്തകൾ വല്ലാതെ കാടുകയറുകയായിരുന്നു.
എന്തിനാണ് എല്ലാവരും കൂടി ചേർന്ന് എന്നെ ഇങ്ങനെ ശ്വാസം മുട്ടിക്കുന്നത്? കുട്ടിക്കാലത്ത് കളിചിരികൾക്കിടയിൽ മുതിർന്നവർ തമാശയ്ക്കോ കാര്യമായോ പറഞ്ഞുറപ്പിച്ച ഒരു വാക്കിന്റെ പേരിൽ എങ്ങനെയാണ് എന്റെ ജീവിതം ഞാൻ പണയം വെക്കേണ്ടത്?
ഹരണികയ്ക്ക് എന്നെ ജീവനായിരിക്കും, അവൾക്ക് ഒരുപാട് സ്വപ്നങ്ങളും കാണും. പക്ഷെ എനിക്കവളോട് യാതൊരു ഇഷ്ടവുമില്ല എന്ന് പറഞ്ഞാൽ എന്താണ് ഇവർക്കൊക്കെ മനസ്സിലാകാത്തത്?
കല്യാണം എന്നുപറയുന്നത് രണ്ടുപേരും പൊരുത്തപ്പെട്ട് ജീവിക്കേണ്ട ഒന്നല്ലേ, അല്ലാതെ ആരുടെയൊക്കെയോ വാശി തീർക്കാൻ വേണ്ടി കഴുത്തിൽ കെട്ടേണ്ട ഒന്നല്ലല്ലോ.
ഇതൊക്കെ ആലോചിച്ചപ്പോൾ വല്ലാത്തൊരു തലവേദന വരുന്നത് പോലെ തോന്നി. എന്റെ സ്വപ്നങ്ങൾ, എന്റെ യുകെ യാത്ര... അതൊക്കെ ഇവർക്കൊരു തമാശ മാത്രമാണ്.
ഈ വീർപ്പുമുട്ടലിൽ നിന്നൊന്ന് മാറിനിൽക്കാൻ, എന്റെ സ്വന്തം കാലിൽ നിൽക്കാൻ ആ യുകെ വിസ മാത്രമായിരുന്നു എന്റെ മുന്നിലുള്ള ഒരേയൊരു വഴി.
പക്ഷെ അയച്ച മെയിലുകൾക്കൊന്നും ഇതുവരെ ഒരു മറുപടിയും വന്നിട്ടില്ല. ചിന്തകളുടെ ഭാരം കൂടിവരികയായിരുന്നു.
പെട്ടെന്നാണ് ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഫോൺ ശബ്ദിച്ചത്. തലയണയ്ക്കരികിൽ കിടന്ന ഫോണെടുത്ത് സ്ക്രീനിലേക്ക് നോക്കിയപ്പോൾ അതിൽ 'Abhi Calling' എന്ന് തെളിഞ്ഞു.
അഭിജിത്ത്, എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഒന്നും
💬 Comments
View all comments