Chapter Title : ഇതൾ 🍃 1 [Mayakannan]
വലിയ സ്വപ്നങ്ങൾ. ഞാൻ ഉണ്ടാക്കിയതിന്റെ തണലിൽ തിന്നും കുടിച്ചും കിടക്കുമ്പോൾ നിനക്ക് പല സ്വപ്നങ്ങളും വരും.
ഞാൻ ഇത്രയും കാലം എന്റെ ചോര നീരാക്കി ഉണ്ടാക്കിയത് മുഴുവൻ എന്തിനാ? നിനക്ക് വേണ്ടിയല്ലേ? എന്നിട്ട് അതെല്ലാം വലിച്ചെറിഞ്ഞിട്ട് അവന്റെയൊരു യുകെ കമ്പനി!"
അച്ഛന്റെ ശബ്ദം ആ വീടാകെ മുഴങ്ങി.
"നിങ്ങളൊന്ന് പതുക്കെ പറ... ആരെങ്കിലും കേൾക്കും,"
അമ്മ ഇടപെടാൻ ശ്രമിച്ചു.
"കേൾക്കട്ടെ... ഇവന്റെ തന്നിഷ്ടം കാരണം നാളെ എന്റെ കുടുംബക്കാർക്ക് മുന്നിൽ ഞാൻ തല കുനിക്കേണ്ടി വരും. കൊടുത്ത വാക്ക് തെറ്റിച്ചു എന്ന് അവർ പറയുമ്പോൾ ഞാൻ എന്ത് മറുപടി പറയും."
അച്ഛൻ വീണ്ടും ഹരണികയുടെ കാര്യത്തിലേക്ക് തന്നെ വന്നു.
"അതിന്റെ പേരിൽ എനിക്ക് ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിക്കാൻ പറ്റില്ല അച്ഛാ. അവളുമായി ഒരു ജീവിതം എനിക്കില്ല. എനിക്കെന്റെ സ്വന്തം കാലിൽ നിൽക്കണം."
എന്റെ ശബ്ദവും അറിയാതെ ഉയർന്നു പോയിരുന്നു.
അതുകേട്ട് അച്ഛൻ പെട്ടെന്ന് കസേര പിന്നിലേക്ക് തള്ളി എഴുന്നേറ്റു. ആ കണ്ണുകളിൽ തീയായിരുന്നു. അച്ഛൻ വിരൽ ചൂണ്ടി എന്നെ നോക്കി പറഞ്ഞു.
"സ്വന്തം കാലിൽ നിൽക്കണമല്ലേ നിനക്ക്? എന്നാൽ പിന്നെ നാളത്തെ നിന്റെ ആ ഇന്റർവ്യൂ കഴിഞ്ഞിട്ട് യുകെയിലോ അമേരിക്കയിലോ എവിടെയെങ്കിലും പോയി സ്വന്തം കാലിൽ നിൽക്കാൻ നിനക്ക് പറ്റുമെങ്കിൽ നീ നിന്നോ.
ഇല്ലെങ്കിൽ, ഞാൻ വരയ്ക്കുന്ന വരയിൽ നീ നിൽക്കണം. പറഞ്ഞ പെണ്ണിനെയും കെട്ടി, ഞാൻ പറയുന്നിടത്ത് എന്റെ ബിസിനസ്സും നോക്കി നീയിരിക്കണം. അല്ലാതെ എന്റെ ചിലവിൽ ഇവിടെ തിന്നുറങ്ങി നിനക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാമെന്ന് നീ കരുതണ്ട.
അതിന് ഈ ജയശങ്കർ ജീവനോടെ ഇരിക്കുമ്പോ നടക്കില്ല!"
അത്രയും പറഞ്ഞ് അച്ഛൻ കൈ കഴുകി വേഗത്തിൽ മുറിയിലേക്ക് നടന്നു. അമ്മ വല്ലാത്തൊരു നോട്ടം എന്നെ നോക്കിയിട്ട് അച്ഛന്റെ പിന്നാലെ പോയി.
ഡൈനിങ് ടേബിളിൽ പാതി കഴിച്ച ഭക്ഷണത്തിന് മുന്നിൽ ഞാൻ തനിച്ചായി. വീണ്ടും ആ വലിയ നിശബ്ദത അവിടെ നിറഞ്ഞു. പക്ഷേ, എന്റെ മനസ്സിൽ വല്ലാത്തൊരു തീ ആളിക്കത്തുന്നുണ്ടായിരുന്നു.
നാളത്തെ ഇന്റർവ്യൂ... അതിനി വെറുമൊരു ജോലിക്കുള്ള ശ്രമം മാത്രമല്ല, എന്റെ സ്വത്വത്തിനായുള്ള പോരാട്ടമാണ്. തോറ്റാൽ എന്റെ
💬 Comments
View all comments