Chapter Title : ഇതൾ 🍃 3 [Mayakannan]
"അയാൾ പോയാൽ എന്താ മേമയ്ക്ക് ജീവിക്കാൻ പറ്റില്ലേ? അല്ലെങ്കിൽത്തന്നെ അയാളെക്കൊണ്ട് ഉപദ്രവമല്ലാതെ എന്ത് പ്രയോജനമാ മേമയ്ക്ക് ഉള്ളത്? ഇങ്ങനെ കുടിച്ചു തെണ്ടി നടക്കുന്നവനെ മേമയ്ക്ക് ഇനിയും വേണോ... പറ!"
എന്റെ ഉള്ളിലെ ആ രോഷവും വേദനയും സഹിക്കാൻ കഴിയാതെ ഞാൻ ചോദിച്ചു.
മേമ പതുക്കെ എന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി. കണ്ണീരിൽ കുതിർന്ന ആ വിടർന്ന കണ്ണുകൾ എന്റെ മുഖത്തേക്ക് തറഞ്ഞുനിന്നു. ആ ചുണ്ടുകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
"എനിക്ക് വയ്യ മോനേ... മടുത്തു ഈ ജീവിതം,"
മേമ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു.
"പല പ്രാവശ്യം എന്റെ ഈ ജീവിതം അവസാനിപ്പിക്കാൻ പോയതാടാ ഞാൻ... അപ്പോഴൊക്കെ ഞാൻ എന്റെ മോന്റെ മുഖം ഓർക്കും. ഞാൻ പോയാൽ... പിന്നെ നീ ഒറ്റപ്പെട്ടു പോകില്ലേടാ..."
ആ വാക്കുകൾ കേട്ട നിമിഷം എന്റെ തൊണ്ട പൂർണ്ണമായി അടഞ്ഞുപോയി. ആ സ്നേഹത്തിന്റെ ആഴത്തിന് മുന്നിൽ ഞാൻ വല്ലാതെ തകർന്നുപോയി. ഒന്നും മിണ്ടാൻ കഴിയാതെ, ആ നീറിപ്പുകയുന്ന ശരീരത്തെ ഞാൻ എന്റെ നെഞ്ചോട് കൂടുതൽ ചേർത്തുപിടിച്ചു.
എന്നാൽ എന്റെ മനസ്സിന്റെ ഉള്ളറകളിൽ, ആ വീടിന്റെ ഉമ്മറത്തേക്ക് കടന്നുവരാനിരിക്കുന്ന ആ മൈരന്റെ മുഖം തെളിഞ്ഞു വരികയായിരുന്നു……
(തുടരും...)
_____________________________________________
ഈ പാർട്ട് വൈകി പോയെന്നു അറിയാം കുറച്ചു തിരക്കിൽ പെട്ട്പോയതുകൊണ്ടാ. കഥയിലെ നായികയ്ക്ക് ഒരു back story ഇണ്ട്... അത് നമുക്ക് അടുത്ത പാർട്ടിൽ പറഞ്ഞ് തുടങ്ങാം... ꜱᴛᴀʏ ᴛᴏᴏɴ...
-മയക്കണ്ണൻ -©
💬 Comments
View all comments