Chapter Title : ഇതൾ 🍃 4 [Mayakannan]
**********************
മേമയുടെ വിറയ്ക്കുന്ന ശരീരത്തെ നെഞ്ചോട് ചേർത്തുവെച്ച് ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ്, മുൻവശത്തെ വാതിൽക്കൽ കനത്തൊരു തട്ട് വീണത്. അടുത്ത നിമിഷം, അടച്ചുപൂട്ടിയിരുന്ന ആ തടിവാതിൽ സർവ്വശക്തിയുമെടുത്ത് ആരോ പുറത്തുനിന്ന് തൊഴിച്ചുതുറന്നു. കട്ടിളപ്പടിയിൽ തട്ടി വാതിൽ ഭിത്തിയിലേക്ക് ആഞ്ഞലച്ചു.
ഉള്ളിലേക്ക് ഇടറിവീണ ആ രൂപം കണ്ടതും മേമ എന്റെ നെഞ്ചിലേക്ക് ഒന്നുകൂടി പേടിയോടെ ഒതുങ്ങിക്കൂടി.
രാജീവാണ്!.....
നല്ല ഒന്നാന്തരം നാടൻ വാറ്റും മോന്തി, ബോധം പാടെ മറഞ്ഞ്, കാലുകൾ നിലത്തുറയ്ക്കാതെ വേച്ചുവേച്ചാണ് അങ്ങേരു അകത്തേക്ക് കയറിവന്നത്. ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോകാതിരിക്കാൻ ഒരു കൈകൊണ്ട് വയറ്റിലേക്ക് അമർത്തിപ്പിടിച്ചിട്ടുണ്ട്. വിയർപ്പും ചീഞ്ഞ മദ്യത്തിന്റെ നാറ്റവും ആ നിമിഷം ഹാളിലാകെ അടിച്ചുപരന്നു. ചോരക്കണ്ണുകൾ തിരുമ്മി, വേച്ചുവേച്ച് മുന്നോട്ട് ആഞ്ഞ്കൊണ്ട് സോഫയിലേക്ക് നോക്കി.
അവിടെ, എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിയിരിക്കുന്ന മേമയെയും, മേമയെ ചേർത്തുപിടിച്ചിരിക്കുന്ന എന്നെയും കണ്ട നിമിഷം... അങ്ങേരുടെ മുഖത്തെ ലഹരിയുടെ ആലസ്യം ഒരുതരം പൈശാചികമായ വികൃതഭാവത്തിലേക്ക് മാറി. ഉമിനീരൊലിക്കുന്ന ചുണ്ടുകൾ കോട്ടി, അവൻ കൊഞ്ഞ കുഴഞ്ഞ സ്വരത്തിൽ ആക്രോശിച്ചു.
"എടീ... കൂ... കൂത്തിച്ചിമോളേ! കൺ... കണ്ടി കണ്ടവന്മാരുടെ ചൂടും പറ്റി ഇരിക്കുവാണോടീ പുന്നാരമോളേ ഇവിടെ?! പ... പുലയാടി മോള്... ഇങ്ങു വാടീ!"
ഒരു കുറുക്കന്റെ അലർച്ചയോടെ അങ്ങേര് മുന്നിലേക്ക് പാഞ്ഞടുത്തു. എന്നെ നോക്കുക പോലും ചെയ്യാതെ, എന്റെ നെഞ്ചിൽ കിടന്നിരുന്ന മേമയുടെ മുടിയിഴകളിൽ അവൻ കയ്യിട്ടു ചുഴറ്റിപ്പിടിച്ച് പിന്നിലേക്ക് ആഞ്ഞുവലിച്ചു.
"അഹ്... വിട് എന്നെ!"
മേമ വേദനകൊണ്ടും ഭയംകൊണ്ടും തൊണ്ടപൊട്ടി നിലവിളിച്ചു.
ആ അലർച്ച എന്റെ കാതുകളിൽ പതിച്ച നിമിഷം... എന്റെ കണ്ണുകളിൽ ചോരയിറങ്ങി. തലച്ചോറിലെ സകല നിയന്ത്രണങ്ങളും പൊട്ടിച്ചെറിഞ്ഞ് ഒരു
💬 Comments
View all comments