Chapter Title : ഇതൾ 🍃 4 [Mayakannan]
കാട്ടുതീ ഉള്ളിൽ ആളിക്കത്തി.
മിന്നൽ വേഗത്തിൽ ഞാൻ എഴുന്നേറ്റു. മേമയുടെ മുടിയിൽ ചുറ്റിപ്പിടിച്ചിരുന്ന അവന്റെ വലതുകൈത്തണ്ടയിൽ എന്റെ ഇരുമ്പ് പോലുള്ള വിരലുകൾ ആഴ്ന്നിറങ്ങി. അവന്റെ എല്ലുകൾ പൊടിയുന്ന തരത്തിൽ ഒറ്റ തിരിവ്! പിടിവിട്ട് അവൻ അലറിയതും, ഞാൻ മേമയെ ഒരൊറ്റ വലിക്ക് എന്റെ പിന്നിലേക്ക് മാറ്റി നിർത്തി.
"എടാ.. മൈരേ...!"
എന്റെ തൊണ്ടയിൽ നിന്ന് പുറത്തുവന്നത് മനുഷ്യന്റെ ശബ്ദമായിരുന്നില്ല, ഇരയെ കീറിമുറിക്കാൻ വെമ്പുന്ന ഒരു സിംഹത്തിന്റെ കൊടും ഗർജ്ജനമായിരുന്നു അത്.
അവൻ ലഹരിയുടെ മരവിപ്പിൽ എന്നെ ആക്രമിക്കാൻ മറുകൈ ഓങ്ങിയതും, ഞാൻ അവന്റെ വലതുകൈ പിടിച്ച് പുറകിലേക്ക് വലിച്ച് ഒറ്റക്കുടച്ചിൽ കുടഞ്ഞു. അവന്റെ തോളെല്ല് ആ സ്ഥാനത്ത് നിന്ന് ഊരിപ്പോകത്തക്കവിധം ആ കൈ ഞാൻ പിന്നിലേക്ക് ഞെരിച്ചു തിരിച്ചുവെച്ചു.
"ഞാൻ അന്നേ നിന്നോട് പറഞ്ഞതാ.... ഇനി എന്റെ മേമയുടെ മേലേക്ക് നിന്റെ ഈ കൈ പൊങ്ങിയാൽ ആ കൈ ഞാൻ ഇങ്ങ് എടുക്കുമെന്ന്! നീ അത് കേട്ടില്ല…ല്ലേ?!"
"ആഹ്ഹ്... വി... വിടെടാ പട്ടീ..."
അവൻ വേദനകൊണ്ട് തുള്ളിവിറച്ചു.
"അപ്പൊ ഈ കൈ ഇനി നിനക്ക് വേണ്ട... ഇത് ഞാൻ ഇങ്ങ് എടുക്കുവാ!…. “
ഞാൻ എന്റെ സർവ്വ ശക്തിയും സംഭരിച്ച് അവന്റെ ആ കൈ മുകളിലേക്ക് ആഞ്ഞു തിരിച്ചുകൊണ്ട് ഒറ്റ ഒടിവ് ഒടിച്ചു!!.
എല്ല് പൊട്ടിപ്പിളരുന്ന ആ ഭയാനകമായ ശബ്ദം ആ മുറിയിൽ മുഴങ്ങിക്കേട്ടു. അവന്റെ കയ്യിലെ സകല ഞരമ്പുകളും എല്ലുകളും തകർന്നുപോയ ആ നിമിഷം, ആ വീടിന്റെ ഭിത്തികൾ പോലും വിറയ്ക്കുന്ന തരത്തിൽ അവൻ തൊണ്ടകീറി അലറിവിളിച്ചു. ആ കാതടപ്പിക്കുന്ന നിലവിളി ആ പ്രദേശമാകെ പടർന്നു.
💬 Comments
View all comments