Chapter Title : ഇതൾ 🍃 4 [Mayakannan]
"മോനേ... കണ്ണാ... വേണ്ടടാ! മതി... നിർത്ത്! അയാൾ….ചത്തുപോകുമെടാ!"
പിന്നിൽ നിന്ന് മേമ എന്റെ ഷർട്ടിലും തോളിലും പിടിച്ച് അലറിക്കരഞ്ഞുകൊണ്ട് സർവ്വശക്തിയുമെടുത്ത് പിന്നിലേക്ക് വലിക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ നിമിഷം എനിക്ക് കാതുകളുണ്ടായിരുന്നില്ല. കണ്ണുകളിൽ ആ ചോര മാത്രം. മേമയുടെ കവിളിലെ ആ നീലിച്ച പാടുകൾ എന്നെ ഭ്രാന്തുപിടിപ്പിക്കുകയായിരുന്നു.
വേദനകൊണ്ട് പുളഞ്ഞ് നിലത്തേക്ക് വീഴാൻ പോയ അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച്, ഞാൻ അവനെ മാർബിൾ തറയിലേക്ക് ആഞ്ഞൊരൊറ്റ തള്ള് തള്ളി. മലർന്നടിച്ചുവീണ അവന്റെ തോളിൽ നിന്ന് രക്തം കുതിച്ചുചാടിയ ആ ഒടിഞ്ഞ കയ്യിലേക്ക് നോക്കി എന്റെ കാലുകൾ ആഞ്ഞുപൊങ്ങി.
ആ ഒടിഞ്ഞ കൈത്തണ്ടയിലേക്ക് ഷൂസിട്ട കാലുകൾ കൊണ്ട് ഞാൻ മൂന്നുനാല് തവണ സർവ്വശക്തിയുമെടുത്ത് ചവിട്ടിമെതിച്ചു. തലച്ചോറിലേക്ക് തുളച്ചുകയറിയ ആ കഠിനവേദന താങ്ങാൻ അവന് കഴിഞ്ഞില്ല. ഒരു ദീർഘമായ മൂളലോടെ അവന്റെ ശരീരം തറയിൽ കിടന്ന് പിടഞ്ഞു, പിന്നെ ആ കണ്ണുകൾ മലർക്കെ തുറന്ന് അവൻ ബോധംകെട്ട് നിശ്ചലനായി കിടന്നു.
ഹാളിലാകെ കൊടും നിശബ്ദത തളംകെട്ടി. എന്റെ കിതപ്പിന്റെ ശബ്ദം മാത്രം ആ മുറിയിൽ മുഴങ്ങി. കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഷർട്ടിലും വിരലുകളിലും അവന്റെ ചോരയുടെ പാടുകൾ.
തിരിഞ്ഞുനോക്കുമ്പോൾ ഭിത്തിയിലേക്ക് ചാരിയിരുന്ന്, രണ്ട് കൈകൾ കൊണ്ടും വായപൊത്തി കണ്ണീരൊഴുക്കി വിറച്ചുനിൽക്കുകയാണ് മേമ. കണ്ണുകളിൽ എന്റെ ഈ രൗദ്രഭാവം കണ്ടതിന്റെ നടുക്കവും അവിശ്വസനീയതയും ഉണ്ടായിരുന്നു.
ഞാൻ പതുക്കെ മേമയുടെ അടുത്തേക്ക് നടന്നു. കിതച്ചുകൊണ്ട്, ചോര പുരണ്ട കൈകൾ പാന്റിൽ അമർത്തിത്തുടച്ച്, ഞാൻ മേമയുടെ തോളിലേക്ക് കൈവെച്ചു.
"കരയല്ലേ മേമേ... തീർന്നു…. ഇനി ഇവന്റെ കൈ മേമയുടെ നേരെ പൊങ്ങില്ല."
എന്റെ ശബ്ദത്തിലെ ആ
💬 Comments
View all comments