Chapter Title : ഇതൾ 🍃 4 [Mayakannan]
വന്യത പതുക്കെ മാറി, പഴയ ആ വാത്സല്യം തിരിച്ചെത്തിയിരുന്നു.
ഞാൻ മേമയുടെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ച് എഴുന്നേൽപ്പിച്ചു. നിലത്ത് ചത്തപോലെ കിടക്കുന്ന ആ രൂപത്തിലേക്ക് ഞാൻ ഒന്നു നോക്കുക പോലും ചെയ്തില്ല.
"ഇനി ഒരു നിമിഷം പോലും മേമ ഈ നരകത്തിൽ നിൽക്കണ്ട… വാ... വീട്ടിലേക്ക്. പോകാം…"
ഒരു ചോദ്യത്തിന് പോലും കാത്തുനിൽക്കാതെ, എന്റെ തണലിലേക്ക് ഒതുങ്ങി വിറച്ചുകൊണ്ട് നടന്ന മേമയെയും ചേർത്തുപിടിച്ച്, ഞാൻ ആ വീടിന്റെ പടിയിറങ്ങി..
ഇടവഴിയിലെ ഇരുട്ടിലൂടെ നടക്കുമ്പോൾ മേമ എന്റെ വലതുകൈത്തണ്ടയിൽ വിറയ്ക്കുന്ന വിരലുകളോടെ മുറുകെപ്പിടിച്ചിരുന്നു. നടക്കാൻ പോലും ആവതില്ലാതെ വേച്ചുപോയ ആ ശരീരത്തെ ചേർത്തുപിടിച്ചാണ് ഞാൻ ഉമ്മറപ്പടിയിലേക്ക് കൊണ്ടുവന്നത്.
വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ എന്റെ ശ്വാസം വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. ഷർട്ടിലും കൈമുട്ടുകളിലും പൊടിപടലങ്ങളും ചോരയുടെ നേർത്ത പാടുകളും പറ്റിപ്പിടിച്ചിരുന്നു. ഹാളിലെ വെളിച്ചത്തിലേക്ക് കാലെടുത്തുവെച്ച ശബ്ദം കേട്ട് അടുക്കളയിൽ നിന്ന് അമ്മ തിടുക്കത്തിൽ ഉമ്മറത്തേക്ക് വന്നു.
മേമയുടെ കോലം കണ്ട് അമ്മയുടെ കൈയിലിരുന്ന പാത്രം താഴെ വീഴാൻ പോയി. മുടിയെല്ലാം അഴിഞ്ഞുലഞ്ഞ്, വസ്ത്രങ്ങൾ ചുളിഞ്ഞ്, എന്റെ തണലിലേക്ക് ഒതുങ്ങി വിറച്ചുനിൽക്കുന്ന മേമയെയും, ചോരക്കണ്ണുകളോടെ നിൽക്കുന്ന എന്നെയും മാറിമാറി നോക്കി അമ്മ ഭയത്തോടെ നിലവിളിച്ചുപോയി.
"എന്താടാ... എന്താ ഉണ്ടായേ? ദിവ്യേ…
എന്തുപറ്റിയെടാ അവൾക്ക്?"
അമ്മയുടെ ആ ചോദ്യം കേട്ട നിമിഷം എന്റെ ഉള്ളിൽ കനലടങ്ങാത്തൊരു അമർഷം ആളിക്കത്തി. ഞാൻ പതുക്കെ മേമയുടെ മുഖം കൈകളിൽ കോരിയെടുത്ത്, ഹാളിലെ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിലേക്ക് ബലമായി തിരിച്ചുപിടിച്ചു.
"അവൻ കാണിച്ചുവെച്ചിരിക്കുന്നത് കണ്ടോ അമ്മേ... ദേ നോക്ക്!"
എന്റെ തൊണ്ടയിൽ നിന്ന് പുറത്തുവന്ന ആ ശബ്ദത്തിന്റെ കാഠിന്യം
💬 Comments
View all comments