0%

Chapter Title : ഇതൾ 🍃 4 [Mayakannan]

കേട്ട് അമ്മ ഒരടി പിന്നോട്ട് വെച്ചുപോയി.

​മേമയുടെ ആ നീലിച്ചു കരിവാളിച്ച കവിളും, അതിൽ തെളിഞ്ഞുനിൽക്കുന്ന അഞ്ച് വിരലുകളുടെ ചോരപ്പാടുകളും കണ്ട നിമിഷം അമ്മ വാപൊത്തിപ്പോയി. ആ കണ്ണുകളിൽ ഞെട്ടലും ഭയവും ഒരേപോലെ മിന്നിമറഞ്ഞു.

​"ഉച്ചയ്ക്ക് കഞ്ഞിയുമായി അങ്ങോട്ട് പോയെന്നല്ലേ അമ്മ എന്നോട് പറഞ്ഞത്?!"

എന്റെ സ്വരം ഹാളിലാകെ മുഴങ്ങി.

"ഈ ചെയ്തിവെച്ചിരിക്കുന്നത് അപ്പോഴേ അമ്മ കണ്ടതല്ലേ? എന്നിട്ട്... എന്നിട്ട് എന്താ അമ്മേ മേമേയെ ഇങ്ങോട്ട് വിളിച്ചുകൊണ്ട് പോരാതിരുന്നത്? സ്വന്തം പെങ്ങളെ അവിടെ ആ നരകത്തിൽ ചത്തുജീവിക്കാൻ വിട്ടുകൊടുത്തിട്ട്, പനിയാണെന്ന് പറഞ്ഞ് ഇവിടെ വന്നിരുന്ന് എന്നോട് ന്യായീകരിക്കാൻ അമ്മയ്ക്ക് എങ്ങനെ തോന്നി? ചോറിറങ്ങിയോ അമ്മയ്ക്ക്?!"

​അമ്മ വിക്കിവിറച്ചുപോയി. എന്റെ മുന്നിൽ ഒരക്ഷരം മിണ്ടാൻ കഴിയാതെ അമ്മയുടെ തല താഴ്ന്നുപോയി.

​"അത്... ഹരീ... അവരുടെ കുടുംബകാര്യമല്ലേടാ..."

അമ്മ വിറയ്ക്കുന്ന സ്വരത്തിൽ എന്തോ ന്യായീകരിക്കാൻ നോക്കി.

"നമ്മൾ ഇടയിൽ കേറി സംസാരിച്ചാൽ... നിന്റെ അച്ഛൻ അറിഞ്ഞാൽ എന്താകുമെന്ന്..."

​"കുടുംബകാര്യം!"

ഞാൻ പുച്ഛത്തോടെ ആ വാക്ക് വെട്ടിമാറ്റി.

"പെണ്ണുങ്ങളെ തല്ലിച്ചതയ്ക്കുന്നത് കുടുംബകാര്യമാണെങ്കിൽ ആ കുടുംബവും മഹിമയും ഞാൻ ഇന്ന് അവിടെ തീർത്തു കൊടുത്തിട്ടുണ്ട്! അവനെ ഞാൻ നല്ലോണം അങ്ങ് പെരുമാറി വിട്ടിട്ടുണ്ട് അമ്മേ. ഇനി അവന്റെ കയ്യ് മേമയുടെ നേരെയെന്നല്ല, ഒരു പെണ്ണിന്റെ നേരെയും പൊങ്ങില്ല! ആ കൈത്തണ്ട ഞാൻ ഒടിച്ചു കയ്യിൽ കൊടുത്തിട്ടാ വരുന്നത്!"

​"ദൈവമേ..."

അമ്മ നെഞ്ചിൽ കൈവെച്ച് സോഫയിലേക്ക് ഇരുന്നുപോയി. അമ്മയുടെ മുഖം ഭയം കൊണ്ട് വിളറി വെളുത്തു.

"നീ... നീ അവനെ എന്തെങ്കിലും...? അവനെങ്ങാനും പോലീസിൽ..."

​"പോലീസല്ല, അവൻ നേരെ യമന്റെ അടുത്തേക്ക് പോയാലും എനിക്ക്

💬 Comments

View all comments