0%

Chapter Title : ഇതൾ 🍃 4 [Mayakannan]

പുല്ലാണ്!"

ഞാൻ അലറി.

​ഹാളിലാകെ കനത്തൊരു നിശബ്ദത തളംകെട്ടി. അമ്മയുടെ ഭയവും ആശങ്കകളും എന്റെ ആ രൗദ്രഭാവത്തിന് മുന്നിൽ നിഷ്പ്രഭമായിപ്പോയിരുന്നു. ഞാൻ എന്റെ ശാസനകളിൽ നിന്ന് അമ്മയെ ഒഴിവാക്കി, മേമയുടെ നേരെ തിരിഞ്ഞു. ആ വിറയ്ക്കുന്ന തോളിൽ ഞാൻ എന്റെ കൈകൾ ചേർത്തുപിടിച്ചു. എന്റെ സ്വരത്തിലെ ആ രോഷമെല്ലാം മാഞ്ഞ്, വല്ലാത്തൊരു വാത്സല്യം അവിടെ നിറഞ്ഞു.

​"ഇനി ഒരു കാര്യവും ഓർത്ത് മേമ പേടിക്കണ്ട. അവൻ ഇനി ഇങ്ങോട്ട് വരാൻ ധൈര്യപ്പെടില്ല. ആ നരകത്തിലേക്ക് ഇനി മേമ പോകുകയും വേണ്ട. ഇനി മുതൽ മേമ ഇവിടെത്തന്നെ നിൽക്കും... എന്റെ കൂടെ, ഈ വീട്ടിൽ."

​അത്രയും പറഞ്ഞിട്ട് ഞാൻ മേമയുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി പതുക്കെ ചോദിച്ചു.

​"എന്താ മേമേ... മേമയ്ക്ക് ഇവിടെ നിൽക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?"

​ആ ചോദ്യം കേട്ട നിമിഷം മേമയുടെ ഉള്ളിലെ സകല നിയന്ത്രണങ്ങളും തകർന്നുപോയി. അത്രയും നേരം കടിച്ചമർത്തിപ്പിടിച്ച സങ്കടവും ഭയവുമെല്ലാം ഒരു പ്രളയം പോലെ അണപൊട്ടി. മേമേ ഒന്നും മിണ്ടിയില്ല, എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ഇരുകൈകൾ കൊണ്ടും എന്റെ ഇടുപ്പിൽ വരിഞ്ഞുചുറ്റി വിങ്ങിപ്പൊട്ടി. ആ കണ്ണീർ എന്റെ ഷർട്ടിനെ നനച്ചുകുതിർത്തു. മേമക്ക് കിട്ടിയ ഏറ്റവും വലിയ തണലായിരുന്നു എന്റെ നെഞ്ച്.

​അമ്മ അവിടെത്തന്നെ തറഞ്ഞിരിക്കുകയായിരുന്നു. സ്വന്തം കുടുംബത്തിന്റേയും ഭർത്താവിന്റെയും ആട്ടും തുപ്പും പേടിച്ച് ഇതുവരെ ആരും മേമയ്ക്ക് കൊടുക്കാത്ത ആ സംരക്ഷണം, വെറും ഇരുപത്തിരണ്ട് വയസ്സുള്ള സ്വന്തം മകൻ നൽകുന്നത് അമ്മ അത്ഭുതത്തോടെയും കുറ്റബോധത്തോടെയും നോക്കിനിന്നു.

​ഞാൻ മേമയെ സാവധാനം പിടിച്ച് സോഫയിലേക്ക് ഇരുത്തി.

​"മേമ ഇവിടെ ഇരിക്ക്... കരയല്ലേ,"

💬 Comments

View all comments