0%

Chapter Title : ഇതൾ 🍃 4 [Mayakannan]

ഞാൻ പറഞ്ഞു.

​എന്നിട്ട് അടുക്കളയിലേക്ക് നടന്ന് ഫ്രിഡ്ജ് തുറന്ന് കുറച്ചു ഐസ് ക്യൂബ്സ് ഒരു ചെറിയ ടവ്വലിൽ പൊതിഞ്ഞെടുത്ത് തിരികെ വന്നു. അമ്മയുടെ മുന്നിലിരുന്ന്, വളരെ ശ്രദ്ധയോടെ മേമയുടെ ആ നീരുവെച്ച കവിളിലേക്ക് ഞാൻ ആ ഐസ് തുണി പതുക്കെ അമർത്തിപ്പിടിച്ചു. തണുപ്പ് തട്ടിയപ്പോൾ മേമ ചെറുതായൊന്ന് പിടഞ്ഞെങ്കിലും, എന്റെ കണ്ണുകളിലേക്ക് നോക്കി മേമ ആ വേദന സഹിച്ചിരുന്നു. ആ കണ്ണുകളിൽ എന്നോടുള്ള അടങ്ങാത്തൊരു കൃതജ്ഞതയും സ്നേഹവും നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.

​"അമ്മേ..."

ഐസ് വെച്ചുകൊടുക്കുന്നതിനിടയിൽ ഞാൻ തലയുയർത്താതെ തന്നെ അമ്മയോട് പറഞ്ഞു,

"മേമയ്ക്ക് കഴിക്കാൻ എന്തെങ്കിലും എടുത്തു വെക്ക്. ഉച്ചയ്ക്ക് ശേഷം പച്ചവെള്ളം പോലും കുടിച്ചിട്ടുണ്ടാകില്ല."

​അമ്മ ഒരക്ഷരം എതിർത്തു പറയാതെ, സാരിത്തുമ്പുകൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ച് നിശബ്ദമായി അടുക്കളയിലേക്ക് നടന്നു. ആ വീടിന്റെ അധികാരം എന്റെ കൈകളിലേക്ക് പൂർണ്ണമായി വന്നുചേർന്നതുപോലെ, ആ മുറിയിൽ ഒരു പുതിയ മാറ്റത്തിന്റെ തുടക്കം കുറിക്കപ്പെടുകയായിരുന്നു.

കവിളിൽ നനഞ്ഞ തുണി അമർത്തിപ്പിടിച്ചപ്പോൾ മേമ വേദനയോടെ മുഖം വെട്ടിച്ചു. ഐസ് ഉരുകിയ തണുത്ത വെള്ളം വിരലുകളിലൂടെ താഴേക്ക് ഇറ്റുവീഴുന്നുണ്ടായിരുന്നു.

​"ഹരീ...,മതി..."

​മേമ എന്റെ കൈത്തണ്ടയിൽ പിടിച്ച് പതുക്കെ മാറ്റി. ആ കണ്ണുകളിൽ എന്നെക്കുറിച്ചുള്ള ഭയം മാത്രമായിരുന്നു.

​"നീ എന്തിനാടാ അയാളെ തല്ലിയത്? വല്ല കേസും കൂട്ടവുമായാൽ എന്താ ചെയ്യാ? നിന്റെ ജോലി…..അച്ഛൻ അറിഞ്ഞാൽ എന്താവും?"

​"ഒരു കോപ്പും ആവില്ല,"

ഞാൻ ആ തുണി ടീപ്പോയിലേക്ക് വെച്ച് പറഞ്ഞു.

"അവൻ അവിടെ കിടന്നോളും. മേമ ചുമ്മാ അതോർത്തു പേടിക്കണ്ട."

​"അതല്ലെടാ... നിന്റെ കാര്യമാ. അഞ്ചു മാസം കഴിഞ്ഞ് പോകേണ്ടതല്ലേ..."

മേമയുടെ ശബ്ദം വല്ലാതെ താഴ്ന്നുപോയി.

💬 Comments

View all comments