Chapter Title : ഇതൾ 🍃 4 [Mayakannan]
"അതൊക്കെ ഞാൻ നോക്കിക്കോളാം. മേമ ഇപ്പൊ മിണ്ടാതിരിക്ക്."
ഞാൻ പറഞ്ഞത് കേട്ട് മേമ വെറുതെ തലതാഴ്ത്തിയിരുന്നു. ആ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു.
അപ്പോഴാണ് അമ്മ അടുക്കളയിൽ നിന്ന് ഒരു സ്റ്റീൽ പാത്രത്തിൽ കഞ്ഞിയുമായി വന്നത്. ടീപ്പോയിലേക്ക് അത് വെക്കുമ്പോൾ അമ്മ എന്നെയൊന്ന് നോക്കി, പിന്നെ മേമയുടെ അടുത്തേക്ക് ഇരുന്നു.
"കുടിയെടി... തണുത്തുപോകും."
മേമ അമ്മയെ നോക്കിയില്ല. വെറുതെ നിലത്തേക്ക് നോക്കിയിരുന്നു. അമ്മ മേമയുടെ കവിളിലെ നീരുവെച്ച ആ പാടിലേക്ക് നോക്കി ഒരു നെടുവീർപ്പിട്ടു.
"ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് ഞാൻ കരുതിയില്ല ദിവ്യേ... ."
"അതൊന്നും ഇപ്പൊ പറയണ്ട അമ്മേ,"
ഞാൻ ഇടയിൽ കയറി പറഞ്ഞു.
"കഴിഞ്ഞത് കഴിഞ്ഞു. ഇനി മേമ അങ്ങോട്ട് പോകുന്നില്ല…...ഇവിടെ നിന്നാൽ മതി."
അമ്മ എന്നെയൊന്ന് നോക്കി. എതിർത്തു പറയാൻ അമ്മയുടെ കയ്യിൽ ന്യായങ്ങളൊന്നുമില്ലായിരുന്നു.
"... നിന്റെ അച്ഛൻ വരുമ്പോൾ എന്താ പറയാ?"
അമ്മ പതുക്കെ ചോദിച്ചു.
"അച്ഛൻ വരുമ്പോൾ ഞാൻ പറഞ്ഞോളാം. അമ്മ വെറുതെ ടെൻഷൻ അടിക്കണ്ട."
മേമ പതുക്കെ സ്പൂണെടുത്ത് ഒരു നുള്ള് കഞ്ഞി കുടിച്ചു. ആ വിറയൽ പൂർണ്ണമായി മാറിയിട്ടില്ലെങ്കിലും, വീടിനകത്ത് ആ പഴയ വീർപ്പുമുട്ടൽ കുറച്ചൊഴിഞ്ഞതുപോലെ തോന്നി.
"നീ പോയി വല്ലതും കഴിക്ക് ഹരീ... നേരമെത്രയായി,"
മേമ എന്നെ നോക്കി പറഞ്ഞു.
"എനിക്ക് വിശപ്പില്ല മേമേ. ഞാൻ പിന്നെ കഴിച്ചോളാം."
ഞാൻ എഴുന്നേറ്റ് എന്റെ മുറിയിലേക്ക് നടന്നു. വാതിലടച്ച് കട്ടിലിലേക്ക് വീഴുമ്പോൾ വല്ലാത്തൊരു ക്ഷീണം ശരീരത്തെ മൂടിയിരുന്നു. ഫാനിന്റെ ഒച്ച മാത്രം കേൾക്കുന്ന ആ ഇരുട്ടിൽ കിടക്കുമ്പോൾ നാളത്തെ ഓഫീസും, മനസ്സിൽ കിടക്കുന്ന ഒരുപാട് കാര്യങ്ങളും ഓരോന്നായി മുന്നിൽ
💬 Comments
View all comments