Chapter Title : ഇതൾ 🍃 4 [Mayakannan]
വന്നുനിന്നു..
ആ രാത്രിയും വലിയ കനപ്പില്ലാതെ കടന്നുപോയി. ഇനി ആ നരകത്തിലേക്ക് ഒരു മടക്കമില്ലെന്ന ഉറച്ച തീരുമാനം മേമ മനസ്സിൽ എടുത്തിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കൈ തോളിലൂടെ തുണിയിൽ കെട്ടിത്തൂക്കി, ഒടിഞ്ഞ എല്ലിന്റെ വേദനയിൽ തലതാഴ്ത്തി രാജീവ് വീട്ടുപടിക്കൽ എത്തിയിരുന്നു. എന്നാൽ ഈ തവണ ഇടയിൽ കയറി പ്രതികരിക്കാൻ ഞാൻ പോയില്ല. പണ്ടത്തെ ആ ഭയമെല്ലാം മാറ്റിനിർത്തി മേമ തന്നെയായിരുന്നു അങ്ങേർക്ക് മുന്നിലേക്ക് ചെന്നത്. ഇനി ഒപ്പം ജീവിക്കാൻ താല്പര്യമില്ലെന്നും, വെറുതെ ഉപദ്രവം സഹിച്ചുകൊണ്ട് കഴിയാൻ സൗകര്യമില്ലെന്നും മേമ മുഖത്തുനോക്കി തീർത്തുപറഞ്ഞു. മേലിൽ തന്നെ കാണാനെന്ന പേരിൽ ഈ പടി ചവിട്ടരുതെന്നും, വക്കീൽ വഴി അയക്കുന്ന ഡിവോഴ്സ് നോട്ടീസിൽ ഒപ്പിട്ടു തന്നാൽ മാത്രം മതിയെന്നും യാതൊരു ചാഞ്ചല്യവുമില്ലാതെ മേമ വ്യക്തമാക്കിയപ്പോൾ, ഒരക്ഷരം പോലും എതിർത്തു പറയാനാവാതെ തലകുനിച്ച് അയാൾ പടിയിറങ്ങിപ്പോയി.
ആ പ്രശ്നത്തിന് അങ്ങനെ ഒരു ശാശ്വത പരിഹാരമായതോടെ വലിയൊരു ഭാരമൊഴിഞ്ഞ ആശ്വാസത്തിലായിരുന്നു പിന്നീട് ഞാൻ. അതിനിടയിൽ വീട്ടിലെ വിവരങ്ങൾ ചോദിച്ചറിഞ്ഞുകൊണ്ട് എറണാകുളത്തുനിന്ന് അച്ഛന്റെ വിളിയെത്തിയിരുന്നു. കാര്യങ്ങളെല്ലാം അമ്മ പറഞ്ഞുകേട്ടപ്പോൾ, പതിവില്ലാതെ അച്ഛൻ എന്റെ തീരുമാനത്തിനൊപ്പം ഉറച്ചുനിന്നു. അവന്റെ കൂടെയുള്ള മേമയുടെ ജീവിതം എന്നേ അവസാനിക്കേണ്ടതായിരുന്നുവെന്നും, ഞാൻ ചെയ്തതാണ് ശരിയെന്നും അച്ഛൻ തുറന്നുപറഞ്ഞത് കേട്ടപ്പോൾ മനസ്സിൽ അച്ഛനോടുള്ള ആദരവ് ഒന്നുകൂടി കൂടി. വീടിന്റെ ഉമ്മറത്തും അടുക്കളയിലുമൊക്കെ പതുക്കെ ചിരികൾ തിരിച്ചെത്തി. മേമ പതിയെപ്പതിയെ ആ പഴയ വിഷമങ്ങളിൽ നിന്നെല്ലാം മോചിതയായി വരികയായിരുന്നു. ഒടുവിൽ മേമയ്ക്ക് സമാധാനം കിട്ടിയിരിക്കുന്നു. അത് ഇനി എന്നും അങ്ങനെതന്നെ ഉണ്ടാകുമെന്നൊരു ഉറപ്പും എന്റെ ഉള്ളിൽ നിറഞ്ഞു.
മനസ്സിൽ ഒരു ഭാരവുമില്ലാതെയാണ് പിന്നീടുള്ള
💬 Comments
View all comments