Chapter Title : ഇതൾ 🍃 4 [Mayakannan]
ദിവസങ്ങളിൽ ഞാൻ ഓഫീസിലേക്ക് പോയിത്തുടങ്ങിയത്. വളരെ വേഗത്തിൽ തന്നെ യുകെ ക്ലയന്റുകളുടെ വർക്കുകളും സിസ്റ്റത്തിലെ സങ്കീർണ്ണതകളും ഞാൻ പഠിച്ചെടുത്തു. എന്റെ ഏത് സംശയങ്ങൾക്കും തുണയായി, ഒരു നല്ല സുഹൃത്തിനെപ്പോലെ അനു എപ്പോഴും കൂടെത്തന്നെയുണ്ടായിരുന്നു. പഴയ ആ കാർക്കശ്യമെല്ലാം മാറി, അവൾ എന്നോട് കൂടുതൽ അയഞ്ഞതുപോലെയും മനസ്സുതുറക്കുന്നതുപോലെയും എനിക്ക് തോന്നിത്തുടങ്ങി. ഒരുപക്ഷേ, അത് എന്റെ മാത്രം തോന്നലായിരുന്നോ അതോ അവളിലും അങ്ങനെയൊരു മാറ്റം വന്നിരുന്നോ എന്ന് എനിക്ക് തീർച്ചയില്ലായിരുന്നു. ഇതിനിടയിൽ തറവാട്ടിൽ നിന്ന് ഇടയ്ക്കിടെ ഹരണിക വീട്ടിൽ വരാറുണ്ടായിരുന്നു. പണ്ടത്തെപ്പോലെ തന്നെ എന്റെ ഓരോ ചലനങ്ങളെയും വീക്ഷിച്ചും, എന്റെ പിന്നാലെ നടന്ന് അവകാശവാദങ്ങൾ ഉന്നയിച്ചും അവൾ എപ്പോഴും ചുറ്റുമുണ്ടായിരുന്നു. അത് അവളുടെ സ്വാഭാവികമായ രീതിയായതുകൊണ്ട് ഞാനും അതിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ പോയില്ല.
അങ്ങനെ ചിന്തകളും ജോലിയുമൊക്കെയായി ആ ഒരു മാസം കണ്ണടച്ചുതുറക്കുന്ന വേഗതയിലാണ് കടന്നുപോയത്.
ആ ഒരു മാസത്തെ സൗഹൃദത്തിനിടയിൽ എപ്പോഴോ ആണ് അനുവിനോടുള്ള എന്റെ വികാരം വെറുമൊരു സൗഹൃദത്തിനപ്പുറത്തേക്ക് വളർന്നു തുടങ്ങിയത്. ദിവസവും കാണുമ്പോഴും, ഒപ്പമിരുന്ന് ജോലി ചെയ്യുമ്പോഴും ഉള്ളിൽ മൊട്ടിട്ട ആ പ്രത്യേക അടുപ്പം വെറുമൊരു തോന്നലല്ല , മറിച്ച് തീവ്രമായ പ്രണയമാണെന്ന് തിരിച്ചറിയാൻ എനിക്ക് അധിക സമയം വേണ്ടിവന്നില്ല. കരിയറും ഭാവിയും മാത്രം ലക്ഷ്യമിട്ട് നടന്ന എന്റെ ഹൃദയത്തിലേക്ക് അവൾ അറിയാതെ കയറിപ്പറ്റുകയായിരുന്നു. ഉടനെങ്ങും അവളെ അത് പറഞ്ഞു മടുപ്പിക്കാതെ, സാവധാനം അനുയോജ്യമായൊരു സമയത്ത് തുറന്നുപറയാമെന്ന് കരുതി ആ വൺസൈഡ് ലവ് ഞാൻ ഓരോ നിമിഷവും സ്വകാര്യമായി ആസ്വദിച്ചു തുടങ്ങി. വർക്കിന്റെ ഭാഗമായി എന്റെ സിസ്റ്റത്തിന് മുന്നിലേക്ക് അവൾ ചാരിനിൽക്കുമ്പോഴൊക്കെയും, ആ ശരീരത്തിൽ
💬 Comments
View all comments