Chapter Title : ഇതൾ 🍃 4 [Mayakannan]
നിന്നൊഴുകിയെത്തുന്ന നേർത്ത പെർഫ്യൂമിന്റെ വശ്യമായ സുഗന്ധം എന്റെ സകല ഇന്ദ്രിയങ്ങളെയും മയക്കി മറ്റേതോ ഒരു സ്വപ്നലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു. ആ സാമീപ്യം എനിക്ക് ഓഫീസിലെ ഓരോ ദിവസവും പുതിയൊരു അനുഭവമായി മാറി.
സിസ്റ്റത്തിൽ ലണ്ടൻ പ്രോജക്റ്റിന്റെ വീക്ക്‌ലി ഡാറ്റാ ഷീറ്റ് അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇന്റർകോം ബെല്ലടിച്ചത്. ഞങ്ങളോട് രണ്ടുപേരോടും ഉടൻ തന്നെ മാനേജറുടെ ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞിരിക്കുന്നു.
"എന്താവും ഹരി... പുതിയ ക്ലയന്റ് അപ്‌ഡേറ്റ് വല്ലതും വന്നുകാണുമോ?"
അനു കസേരയിൽ നിന്നെഴുന്നേറ്റ് ഐഡി കാർഡ് ഒന്ന് നേരെയാക്കിക്കൊണ്ട് ചോദിച്ചു.
"അറിയില്ല അനു, ചെന്ന് നോക്കാം,"
ഞാനും സിസ്റ്റം ലോക്ക് ചെയ്ത് ഒപ്പം നടന്നു.
ക്യാബിനകത്തെ എയർകണ്ടീഷണറിന്റെ മൃദുവായ ഇരമ്പലിലേക്ക് വാതിൽ തുറന്ന് ഞങ്ങൾ രണ്ടുപേരും അകത്തേക്ക് കയറി. മാനേജർ സുരേഷ് കുമാർ ലാപ്‌ടോപ്പ് സ്ക്രീനിൽ നിന്ന് കണ്ണെടുത്ത് ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.
"ഹാ... രണ്ടുപേരും ഇരിക്ക്. പ്ലീസ് ഹാവ് എ സീറ്റ്."
ഞങ്ങൾ കസേരകളിലേക്ക് ഇരുന്നതും അദ്ദേഹം മുന്നിലെ ഫയലുകൾ ഒതുക്കിവെച്ച് രണ്ടു കൈകളും കോർത്തുപിടിച്ചു.
"ശ്രീഹരി... തൻ്റെ ഈ ഫസ്റ്റ് മന്തിലെ പ്രോഗ്രസ് ഞാൻ ഡീറ്റെയിൽഡ് ആയിട്ട് റിവ്യൂ ചെയ്തു.
ഒരു ഫ്രഷർ എന്ന നിലയിൽ കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള തന്റെ സ്പീഡും ഡെഡിക്കേഷനും വളരെ മികച്ചതാണ്. അതിന്റെ ക്രെഡിറ്റ് അനുപമയ്ക്ക് കൂടിയുള്ളതാണ്."
"താങ്ക് യു സോ മച്ച് സർ,"
അനുവും ഞാനും ഒരുപോലെ പറഞ്ഞു.
"ഇനി ഞാൻ നിങ്ങളെ വിളിപ്പിച്ച പ്രധാന കാര്യത്തിലേക്ക് വരാം,"
മാനേജറുടെ മുഖത്ത് ഒരു വലിയ വാർത്ത പങ്കുവെക്കാൻ പോകുന്നതിന്റെ പ്രത്യേക തെളിച്ചം വിരിഞ്ഞു.
"നമ്മുടെ യുകെ ക്ലയന്റ് പ്രോജക്റ്റിന്റെ കോർ ഓപ്പറേഷൻസ്
💬 Comments
View all comments