0%

Chapter Title : ഇതൾ 🍃 4 [Mayakannan]

മൊത്തത്തിൽ അടുത്ത ആഴ്ചയോടെ കൊച്ചി ബ്രാഞ്ചിലേക്ക് മൈഗ്രേറ്റ് ചെയ്യുകയാണ്. സോ... മാനേജ്‌മെന്റ് ഡിസിഷൻ പ്രകാരം നിങ്ങളെ രണ്ടുപേരെയും എറണാകുളം ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു."

​അപ്രതീക്ഷിതമായ ആ വാക്ക് കേട്ട് ഞങ്ങൾ രണ്ടുപേരും പരസ്പരം ഒന്ന് നോക്കി.

​"ശ്രീഹരിയുടെ ഇനിയുള്ള നാല് മാസത്തെ ട്രെയിനിംഗ് എറണാകുളം ബ്രാഞ്ചിൽ വെച്ചായിരിക്കും. ആ നാല് മാസം കഴിഞ്ഞാൽ ഹരിയുടെ യുകെ പ്ലേസ്‌മെന്റ് ഓൾമോസ്റ്റ് കൺഫേംഡ് ആണ്. അതിലൊരു മാറ്റവുമില്ല,"

മാനേജർ തുടർന്നു, പിന്നെ അനുവിന്റെ മുഖത്തേക്ക് നോക്കി.

"ആൻഡ് അനുപമ... ഫോർ യു, ഇറ്റ്‌സ് എ ഹ്യൂജ് ന്യൂസ്! ലണ്ടൻ ഓഫീസിൽ ഒരു പ്രോജക്റ്റ് ലീഡ് വേക്കൻസി കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നമ്മുടെ മാനേജ്‌മെന്റ് അനുവിന്റെ പേരാണ് അങ്ങോട്ട് പ്രൊപ്പോസ് ചെയ്തിരിക്കുന്നത്, വിത്ത് എ വെരി ഗുഡ് പ്രൊമോഷൻ. കൊച്ചിയിലെ ഈ നാല് മാസത്തെ ഹാൻഡ്‌ലിംഗ് കഴിഞ്ഞാൽ ശ്രീഹരിക്കൊപ്പം അനുപമയും യുകെയിലേക്ക് ഫ്ലൈ ചെയ്യും."

​അനുവിന്റെ കണ്ണുകൾ വിടർന്നു. ഒരു നിമിഷം ആശ്വാസവും അവിശ്വസനീയതയും കലർന്നൊരു ഭാവം ആ മുഖത്ത് മിന്നിമറഞ്ഞു.

​"വിതിൻ വൺ വീക്ക്... അതായത് വരുന്ന തിങ്കളാഴ്ച തന്നെ രണ്ടുപേരും എറണാകുളം ബ്രാഞ്ചിൽ റിപ്പോർട്ട് ചെയ്യണം. ഇന്ന് വൈകുന്നേരത്തോടെ ഒഫീഷ്യൽ ട്രാൻസ്ഫർ ലെറ്ററും റീലൊക്കേഷൻ അലവൻസിന്റെ ഡീറ്റെയിൽസും മെയിലിൽ വരും. സോ... ഓൾ ദ വെരി ബെസ്റ്റ് ടു ബോത്ത് ഓഫ് യു!"

ഹൃദയപൂർവ്വം നന്ദി പറഞ്ഞ് മാനേജറുടെ ക്യാബിന്റെ വാതിൽ തുറന്ന് ഞങ്ങൾ പുറത്തിറങ്ങി.

​ഇടനാഴിയിലെ ഒഴിഞ്ഞ കോർണറിലേക്ക് എത്തിയപ്പോൾ അനു പെട്ടെന്ന് തിരിഞ്ഞ് എന്റെ തോളിലൊന്ന് തട്ടി. ആ കണ്ണുകളിൽ സന്തോഷം തുളുമ്പി നിൽക്കുകയായിരുന്നു.

💬 Comments

View all comments