Chapter Title : ഇതൾ 🍃 4 [Mayakannan]
കവിളുകളിൽ ഒരു നേർത്ത ചുവപ്പ് പടർന്നിരുന്നു.
"ഹരീ... സത്യം പറഞ്ഞാൽ എനിക്ക് വിശ്വസിക്കാനേ പറ്റണില്ല.!"
അവൾ ശബ്ദം അല്പം താഴ്ത്തി, ആവേശത്തോടെ പറഞ്ഞു.
"ലണ്ടൻ ഓഫീസിലേക്ക് വിത്ത് പ്രൊമോഷൻ... എത്ര നാളായി ഞാൻ ഇതിനുവേണ്ടി വെയിറ്റ് ചെയ്യുന്നു എന്നറിയാമോ?"
"അനുവിന് അത് കിട്ടേണ്ടത് തന്നെയാണ്,"
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ആത്മാർത്ഥമായി പറഞ്ഞു.
"ഇത്രയും ഡെഡിക്കേറ്റഡ് ആയി ജോലി ചെയ്യുന്ന ഒരാൾക്ക് ഇതിലും വലിയ അംഗീകാരമാണ് കിട്ടേണ്ടത്."
"താങ്ക്സ് ടാ..."
അനുവിന്റെ ചുണ്ടിലൊരു വശ്യമായ ചിരി വിരിഞ്ഞു. തുടർന്ന് അവൾ ഒരു നിമിഷം എന്നെത്തന്നെ ഉറ്റുനോക്കി.
"അതിരിക്കട്ടെ... അപ്പൊ നമ്മൾ രണ്ടുപേരും എറണാകുളത്തേക്ക് മാറുകയാണ്. ഒരാഴ്ചയേ ഉള്ളൂ കയ്യിൽ. വീട്ടിലെ കാര്യങ്ങളൊക്കെ എങ്ങനെയാ?”
"വീട്ടിലെ കാര്യം ഞാൻ മാനേജ് ചെയ്തോളാം അനു,"
ഞാൻ പറഞ്ഞു.
"പക്ഷേ... പെട്ടെന്ന് ഒരാഴ്ച കൊണ്ട് അവിടെ റൂമും കാര്യങ്ങളുമൊക്കെ സെറ്റ് ചെയ്യണ്ടേ? അതാണ് ചെറിയൊരു ടെൻഷൻ."
അനു എന്റെ മുഖത്തേക്ക് നോക്കി ഒരു നിമിഷം ആലോചിച്ചു നിന്നു. എന്നിട്ട് വളരെ സ്വാഭാവികമായി പറഞ്ഞു.
"എന്റെ അനിയത്തി അപർണ്ണ കല്യാണത്തിന് മുൻപ് കൊച്ചിയിൽ വർക്ക് ചെയ്തിരുന്നപ്പോൾ നിന്ന നല്ലൊരു 2BHK അപ്പാർട്ട്മെന്റ് കാക്കനാടുണ്ട്. ഫുള്ളി ഫർണിഷ്ഡ് ആണ്, അവിടുത്തെ ഓണറെ എനിക്ക് നേരിട്ട് അറിയാം. ഞാൻ വിളിച്ചു ചോദിച്ചാൽ ആ ഫ്ലാറ്റ് നമുക്ക് കിട്ടും."
അത്രയും പറഞ്ഞിട്ട് അവൾ എന്നെ നേരിട്ട് നോക്കി. ആ മുഖത്ത് ഒരു അല്പം പോലും സങ്കോചമില്ലാത്ത, തികച്ചും പ്രാക്ടിക്കലായ ഒരു ഭാവമായിരുന്നു.
"ഹരിക്ക് പ്രോബ്ലം ഇല്ലെങ്കിൽ വേറെയൊരു അപ്പാർട്ട്മെന്റോ ഹോസ്റ്റലോ നോക്കി അലഞ്ഞു തിരിഞ്ഞ് പൈസ കളയണ്ട...
💬 Comments
View all comments