0%

Chapter Title : ഇതൾ 🍃 4 [Mayakannan]

നമുക്ക് ആ ഫ്ലാറ്റിൽ ഒരുമിച്ച് തന്നെ നിൽക്കാം.... തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?"

​അനുവിന്റെ വായിൽ നിന്ന് അങ്ങനെയൊരു ചോദ്യം ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നതല്ല! ആ വാക്കുകൾ കേട്ട നിമിഷം എന്റെ നെഞ്ചൊന്ന് ആഞ്ഞുപിടച്ചു. രക്തം മുഴുവൻ തലച്ചോറിലേക്ക് ഇരച്ചുകയറുന്നതുപോലെ തോന്നി. ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്ന, എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ആ പെൺകുട്ടി... ഒരേ ഫ്ലാറ്റിന്റെ മേൽക്കൂരയ്ക്ക് കീഴിൽ അടുത്ത നാല് മാസം എന്നോടൊപ്പം ഒരുമിച്ച് താമസിക്കാൻ ഒരു മടിയുമില്ലാതെ ക്ഷണിക്കുന്നു! ഉള്ളിൽ ആയിരം പടക്കങ്ങൾ ഒരുമിച്ച് പൊട്ടുന്നതുപോലെ തോന്നി. എങ്കിലും മുഖത്ത് ചമ്മൽ വരാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.

​"അല്ല... അനുവിന് പ്രശ്നമില്ലെങ്കിൽ എനിക്കും കൊഴപ്പില്ല,"

തൊണ്ടയിലെ പതർച്ച പുറത്തുകാണിക്കാതെ ഞാൻ ഒരു ചിരിയോടെ പറഞ്ഞു.

​"എനിക്കെന്ത് പ്രശ്നം?"

അവൾ വളരെ കൂളായി പറഞ്ഞു.

"നമ്മൾ...ഒരേ ഓഫീസിൽ ഒരുമിച്ച് വർക്ക് ചെയ്യുന്നവരല്ലേ. രണ്ടുപേർക്കും ഒരേ ടൈമിംഗ്... ഒരുമിച്ച് നിന്നാൽ എക്സ്പെൻസും ഷെയർ ചെയ്യാം, പ്രോജക്റ്റ് വർക്കുകൾക്കും കൂടുതൽ എളുപ്പമായിരിക്കും. അപ്പൊ അത് ഫിക്സ് ചെയ്തു, ഞാൻ ഇന്ന് തന്നെ ആ ഓണറെ വിളിച്ചു സംസാരിച്ചോളാം."

​ഒരു ചെറിയ കൺചിമ്മലോടെ അവൾ അത് പറഞ്ഞ് നിർത്തിയപ്പോൾ, എന്റെ കണ്ണുകൾ അവളുടെ തുടുത്ത അധരങ്ങളിലേക്കും ആ ശാന്തമായ മുഖത്തേക്കും അറിയാതെ നീണ്ടുപോയി. ഒരു വലിയ നഗരത്തിൽ, ഒരേ ഫ്ലാറ്റിന്റെ സ്വകാര്യതയിൽ ഞാനും അനുവും മാത്രം... ആ ചിന്ത തന്നെ എന്റെ സിരകളെ വല്ലാതെ ത്രസിപ്പിച്ചു കളഞ്ഞു.

​തിരികെ വർക്ക് സ്റ്റേഷനിലേക്ക് നടക്കുമ്പോൾ എന്റെ കാലുകൾ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല. ലണ്ടനിലേക്കുള്ള സ്വപ്നത്തോടൊപ്പം, കൊച്ചിയിലെ ആ വരാനിരിക്കുന്ന നാല് മാസങ്ങൾ എന്റെ ജീവിതത്തെ

💬 Comments

View all comments