Chapter Title : ഇതൾ 🍃 4 [Mayakannan]
മേമ പറഞ്ഞു.
"ഓഹ്... ."
ഞാൻ തലയാട്ടി.
കുറച്ചു നിമിഷം ഞാൻ വെറുതെ ഇരുന്നു. ഓഫീസിൽ വെച്ച് മാനേജർ പറഞ്ഞ കാര്യങ്ങൾ ഇവരോട് എങ്ങനെ പറയണം എന്ന് മനസ്സിൽ ഒന്ന് പ്ലാൻ ചെയ്യുകയായിരുന്നു.
"മേമേ... ഹരണികാ... ഒരു കാര്യം പറയാനുണ്ടായിരുന്നു.”
എന്റെ സ്വരത്തിലെ ആ പ്രത്യേക ഗൗരവം കേട്ടതും ഹരണികയും മേമയും ഒരുപോലെ എന്റെ മുഖത്തേക്ക് ശ്രദ്ധ തിരിച്ചു.
"എന്താടാ ഹരീ... എന്തെങ്കിലും പ്രശ്നമുണ്ടോ?"
മേമ അല്പം ആധിയോടെ ചോദിച്ചു.
"ഏയ്... പ്രശ്നമൊന്നുമല്ല, നല്ലൊരു കാര്യമാ,"
ഞാൻ ഒരു ചെറുചിരിയോടെ തുടർന്നു.
"ഞങ്ങളുടെ യുകെ പ്രോജക്റ്റിന്റെ മെയിൻ വർക്കുകൾ മൊത്തത്തിൽ കൊച്ചി ബ്രാഞ്ചിലേക്ക് ഷിഫ്റ്റ് ചെയ്യുവാ. അതുകൊണ്ട് എന്റെ ഇനിയുള്ള നാല് മാസത്തെ ട്രെയിനിംഗ് എറണാകുളത്തായിരിക്കും. ഇന്ന് മാനേജർ ക്യാബിനിൽ വിളിച്ച് നേരിട്ട് പറഞ്ഞതാ. അടുത്ത തിങ്കളാഴ്ച അവിടെ റിപ്പോർട്ട് ചെയ്യണം."
"എറണാകുളത്തേക്കോ?"
മേമ ഒരല്പം അത്ഭുതത്തോടെ എന്നെ നോക്കി.
"അപ്പൊ പിന്നെ...അവിടെ നിനക്ക് റൂമും താമസവുമൊക്കെ എങ്ങനെയാ? ആരെങ്കിലും കൂടെയുണ്ടോ?"
"അതൊന്നും പേടിക്കാനില്ല മേമേ,"
ഞാൻ വളരെ സ്വാഭാവികമായി പറഞ്ഞു. അനുവിന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചാൽ ആവശ്യമില്ലാത്ത സംശയങ്ങൾക്കും ചോദ്യങ്ങൾക്കും വഴിവെക്കുമെന്ന് അറിയാവുന്നത് കൊണ്ട് കാര്യം ലളിതമാക്കി.
"ഇൻഫോപാർക്കിന്റെ അടുത്തൊരു ഫർണിഷ്ഡ് അപ്പാർട്ട്മെന്റ് നോക്കിവെച്ചിട്ടുണ്ട്. ഓഫീസിലെ സീനിയേഴ്സ് ഒക്കെ ഹെൽപ്പ് ചെയ്യുന്നുണ്ട്., അതുകൊണ്ട് വേറെ പ്രശ്നങ്ങളൊന്നുമില്ല. ഈ നാല് മാസം കഴിഞ്ഞാൽ നേരെ യുകെയിലേക്ക്... അതും ഉറപ്പായിട്ടുണ്ട്."
മേമയുടെ മുഖത്ത് ആശ്വാസവും അഭിമാനവും ഒരുപോലെ നിറഞ്ഞു.
“... നിന്റെ ആഗ്രഹമല്ലേ, ദൈവം സഹായിച്ച് എല്ലാം നല്ല രീതിയിൽ നടക്കട്ടെ."
എന്നാൽ, ആ സന്തോഷത്തിനിടയിലും എന്റെ തൊട്ടടുത്തിരുന്ന
💬 Comments
View all comments