0%

Chapter Title : ഇതൾ 🍃 4 [Mayakannan]

ഹരണികയുടെ മുഖം ഞാൻ ശ്രദ്ധിച്ചു.

​അതുവരെ അവളുടെ മുഖത്തുണ്ടായിരുന്ന ആ പ്രസരിപ്പും ചിരിയുമെല്ലാം ഒരു നിമിഷം കൊണ്ട് മാഞ്ഞുപോയിരുന്നു. ആ വലിയ കണ്ണുകളിൽ വല്ലാത്തൊരു ശൂന്യത വന്നുനിറഞ്ഞു. അവളുടെ കൈവിരലുകൾ മടിയിലിരുന്ന കുഷനിലെ നൂലുകളിൽ മുറുകെപ്പിടിക്കുന്നുണ്ടായിരുന്നു.

​നാല് മാസം... എറണാകുളത്ത്!

​അത്രയും നാൾ എന്നെ കൺവെട്ടത്ത് കാണാൻ കഴിയില്ലെന്ന സത്യം അവളുടെ ഉള്ളിൽ വല്ലാത്തൊരു സങ്കടമായി തറച്ചു കയറുകയായിരുന്നു. എപ്പോൾ വേണമെങ്കിലും സ്കൂട്ടറുമെടുത്ത് ഓടിവരാവുന്ന ദൂരമല്ല ഇനി എന്നുള്ള തിരിച്ചറിവ് ആ മുഖത്തെ ആകെ വാട്ടിക്കളഞ്ഞു.

​"നാല് മാസമോ..."

ഹരണികയുടെ ശബ്ദം വല്ലാതെ താഴ്ന്നുപോയിരുന്നു. അവൾ എന്നെത്തന്നെ ഉറ്റുനോക്കി.

"ഈ നാലുമസവും നീ അവിടെ തന്നെ നിക്കാൻപോവാണോ..... അപ്പോപ്പിന്നെ... ഇങ്ങോട്ടൊന്നും വരില്ലേ?"

​ആ ചോദ്യത്തിൽ ഒരു കൊച്ചുകുട്ടിയുടെ പരാതിയും, ഉള്ളിലെ അടക്കാനാവാത്ത സങ്കടവും വ്യക്തമായിരുന്നു. അവളുടെ ആ നിഷ്കളങ്കമായ നോട്ടം കണ്ടപ്പോൾ എന്റെ ഉള്ളിലും ചെറിയൊരു ദയ തോന്നി.

​"... അങ്ങനെയൊന്നുമല്ലെടീ,"

ഞാൻ അവളുടെ ചുമലിൽ പതിയെ തട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.

"ഇവിടുന്ന് എറണാകുളത്തേക്ക് ട്രെയിനിൽ നാലഞ്ചു മണിക്കൂറിന്റെ ദൂരമല്ലേയുള്ളു? വല്ലപ്പോഴും വീക്കെൻഡിൽ ലീവ് കിട്ടുമ്പോൾ ഞാൻ ഇങ്ങോട്ട് വരുമല്ലോ. പിന്നെ നീയും അമ്മയും മേമയുമൊക്കെ അങ്ങോട്ട് വാ... നമുക്ക് കൊച്ചിയൊക്കെ കറങ്ങി അടിച്ചുപൊളിക്കാം. നീ ചുമ്മാ ഇങ്ങനെ മുഖം വീർപ്പിച്ചു വെക്കാതെ."

​ഞാൻ അവളെ ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും, അവളുടെ മുഖത്തെ ആ സങ്കടത്തിന്റെ കാർമേഘം പൂർണ്ണമായി ഒഴിഞ്ഞുപോയില്ല. മേശപ്പുറത്തിരുന്ന വെള്ളത്തിന്റെ ഗ്ലാസ്സിലേക്ക് നോക്കി അവൾ വല്ലാത്തൊരു മൗനത്തിലേക്ക് ഒതുങ്ങിക്കൂടി. അവളുടെ ആ സങ്കടം ഒരുവശത്ത് മനസ്സിനെ ചെറുതായി അലട്ടിയെങ്കിലും, മറ്റൊരു നഗരത്തിലേക്ക്, പുതിയൊരു സ്വാതന്ത്ര്യത്തിലേക്ക് ചിറകടിച്ചുയരാൻ

💬 Comments

View all comments