0%

Chapter Title : ഇതൾ 🍃 4 [Mayakannan]

പോകുന്നതിന്റെ ആവേശം എന്റെ ഉള്ളിൽ അടങ്ങാതെ തിളച്ചുനിൽക്കുകയായിരുന്നു.

ഇരുട്ട് വീണു തുടങ്ങിയതോടെ കൂടുതൽ നേരം നിൽക്കാതെ ഹരണിക യാത്ര പറഞ്ഞുപോയി. അവളുടെ കണ്ണുകളിൽ സങ്കടത്തിന്റെ ഒരു തളംകെട്ടൽ വ്യക്തമായിരുന്നെങ്കിലും അതൊന്നും പുറത്തു കാണിക്കാതെയാണ് അവൾ സ്കൂട്ടറുമെടുത്ത് പടിയിറങ്ങിയത്.

​അല്പം കഴിഞ്ഞ് അയൽപക്കത്തുനിന്ന് അമ്മ മടങ്ങിയെത്തിയപ്പോൾ എറണാകുളത്തേക്കുള്ള ട്രാൻസ്ഫറിന്റെ കാര്യം ഞാൻ പറഞ്ഞു. കേട്ടപാടെ അമ്മ ആദ്യം മടിച്ചെങ്കിലും, എന്റെ ഭാവിയെയും കരിയറിനെയും ഓർത്ത് മേമ ഇടയിൽ നിന്ന് കാര്യങ്ങൾ പക്വതയോടെ പറഞ്ഞു മനസ്സിലാക്കി കൊടുത്തതോടെ അമ്മയുടെ ആ എതിർപ്പും തനിയെ കെട്ടടങ്ങി.

​പിന്നീടങ്ങോട്ട് ദിവസങ്ങൾ വളരെ വേഗത്തിലാണ് കടന്നുപോയത്. ഓഫീസിൽ ബാക്കിവെച്ച പ്രോജക്റ്റ് ഡാറ്റകളുടെ ഹാൻഡ് ഓവർ പ്രോസസ്സുകളും വീട്ടിലെ പാക്കിംഗുമൊക്കെയായി എങ്ങനെയൊക്കെയോ ദിവസങ്ങൾ ഓടിമറഞ്ഞു. അമ്മയും മേമയും ചേർന്ന് പെട്ടികളിൽ സാധനങ്ങളൊക്കെ അടുക്കിവെച്ചു തന്നു. ​അങ്ങനെ വെള്ളിയാഴ്ചയെത്തി. തിരുവനന്തപുരം ബ്രാഞ്ചിലെ ഞങ്ങളുടെ അവസാനത്തെ ദിവസം.

​വൈകുന്നേരത്തോടെ എല്ലാ ഒഫീഷ്യൽ പേപ്പർവർക്കുകളും തീർത്ത്, സിസ്റ്റം ലോഗ് ഔട്ട് ചെയ്ത് ഞാനും അനുവും കൂടി താഴത്തെ കാന്റീനിലേക്ക് ഇറങ്ങി. പതിവ് തിരക്കുകളൊക്കെ ഒഴിഞ്ഞ ആ വൈകുന്നേരത്ത്, ചൂടുള്ള ചായയും കുടിച്ച് ഞങ്ങൾ ജനാലയ്ക്കരികിലിരുന്നു.

​കപ്പിൽ നിന്ന് ഒരു സിപ്പ് എടുത്തുകൊണ്ട് അനു എന്റെ മുഖത്തേക്ക് നോക്കി.

​"എടാ... നാളെ ഉച്ചയ്ക്കാ ട്രെയിൻ ബുക്ക് ചെയ്തിരിക്കുന്നത് പന്ത്രണ്ടരയ്ക്കാണ്. പന്ത്രണ്ട് മണിയാകുമ്പോഴേക്കും നീ സെൻട്രലിൽ എത്തണം, കേട്ടോ. ലാസ്റ്റ് മിനിറ്റിൽ വെപ്രാളപ്പെട്ട് ഓടിപിടിച് വരാൻ നിക്കരുത് പറഞ്ഞേക്കാം."

​"ഇല്ലെടി... ഞാൻ കറക്റ്റ് ടൈമിന് എത്തും. പാക്കിംഗൊക്കെ ഏകദേശം കഴിഞ്ഞു,"

ഞാൻ പറഞ്ഞു.

​"പിന്നെ... കാക്കനാട്ടെ ആ ഫ്ലാറ്റിന്റെ കാര്യം ഞാൻ സെറ്റ്

💬 Comments

View all comments