0%

Chapter Title : ഇതൾ 🍃 4 [Mayakannan]

ചെയ്തിട്ടുണ്ട്,"

ചായക്കപ്പ് മേശപ്പുറത്ത് വെച്ച് അവൾ തുടർന്നു.

"ഓണറോട് സംസാരിച്ചിരുന്നു. നാളെ നമ്മൾ എത്തുമ്പോൾ അവിടുത്തെ കെയർടേക്കർ വന്ന് കീ തരും. ഫുള്ളി ഫർണിഷ്ഡ് ആയതുകൊണ്ട് ഇനി പാത്രങ്ങൾക്കോ ബെഡ്ഡിനോ വേണ്ടി തലപുകയ്ക്കണ്ട. നമ്മുടെ പുതിയ ഓഫീസ് ലൊക്കേഷൻ ട്രാൻസ്ഫർ ലെറ്ററിൽ ഡീറ്റെയിൽഡ് ആയിട്ട് ഉണ്ടല്ലോ. നാളെ വൈകുന്നേരത്തോടെ അവിടെയെത്തി സാധനങ്ങളൊക്കെ ഒന്ന് ഒതുക്കിവെക്കാം. മറ്റന്നാൾ സൺഡേ അല്ലേ... ഒന്ന് റെസ്റ്റ് എടുത്ത് ഫ്രഷ് ആയിട്ട് തിങ്കളാഴ്ച രാവിലെ നമുക്ക് ജോയിൻ ചെയ്യാം. എന്താ, അതല്ലേ നല്ലത്?"

​അവളുടെ ആ പ്ലാനിംഗും സ്വാഭാവികമായ അടുപ്പവും കണ്ടപ്പോൾ ഉള്ളിൽ വല്ലാത്തൊരു സന്തോഷം തോന്നി.

​"അതാ ഏറ്റവും ബെസ്റ്റ്... കൂടെ നീ ഉള്ളതുകൊണ്ട് എനിക്ക് വേറെ ടെൻഷനൊന്നുമില്ല,"

ഞാൻ ഒരു നേർത്ത ചിരിയോടെ പറഞ്ഞു.

​"ഓ... അങ്ങനെ അങ്ങ് റിലാക്സ് ചെയ്യണ്ട,"

അവൾ കണ്ണടയൊന്ന് നേരെയാക്കി കുസൃതിയോടെ ചിരിച്ചു.

"തിങ്കളാഴ്ച മുതൽ അവിടെ നല്ല പണിയുണ്ടാകും. രണ്ടുപേരുടെയും വിസ പ്രോസസിംഗിന് ഈ നാല് മാസത്തെ പെർഫോമൻസ് മസ്റ്റാണ്. റെഡിയായിരുന്നോ."

​"അതൊക്കെ ഞാൻ നോക്കിക്കോളാം എന്റെ പൊന്ന് ലീഡറേ,"

ഞാനും കപ്പിലെ ബാക്കി ചായ കുടിച്ചുതീർത്ത് കളിയാക്കി പറഞ്ഞു.

​കാന്റീനിൽ നിന്ന് പുറത്തിറങ്ങുമ്പോൾ സിറ്റിയിൽ നേർത്തൊരു കുളിർകാറ്റ് വീശുന്നുണ്ടായിരുന്നു. നാളെ പുതിയൊരു നഗരത്തിലേക്ക്…

വൈകുന്നേരത്തെ തണുത്ത കാറ്റുമേറ്റ് വീട്ടുപടിക്കൽ വണ്ടി ഒതുക്കി ഞാൻ അകത്തേക്ക് കയറി. മുൻവാതിൽ ചാരിയിട്ടിരിക്കുകയായിരുന്നു. തള്ളിത്തുറന്ന് ഹാളിലേക്ക് ചെന്നപ്പോൾ ടിവിയിൽ ഏതോ പുതിയ സിനിമയുടെ പാട്ട് തകർത്തു പെയ്യുന്നുണ്ട്. സോഫയിൽ കാലും കയറ്റിവെച്ച് അമ്മയും മേമയും നല്ല രസത്തിൽ പടം കാണുകയാണ്. ഇന്നത്തെ ക്ഷീണം മുഴുവൻ ഇറക്കിവെക്കാൻ

💬 Comments

View all comments