0%

Chapter Title : ഇതൾ 🍃 4 [Mayakannan]

മകന്റെ ഭാവിയെക്കുറിച്ചുള്ള ആധിയേക്കാൾ വലിയൊരു അഭിമാനം ആ കണ്ണുകളിൽ തിളങ്ങിനിൽക്കുന്നുണ്ടായിരുന്നു.

​അത്താഴവും കഴിഞ്ഞ് റൂമിൽ കയറി ബാഗ് പാക്ക് ചെയ്യുമ്പോൾ സമയം പതിനൊന്നു കഴിഞ്ഞിരുന്നു. അയൺ ചെയ്തുവെച്ച ഫോർമൽ ഷർട്ടുകളും ജീൻസും അടുക്കിവെക്കുന്നതിനിടയിലേക്ക് മേമ കൊണ്ടുവെച്ച അച്ചാറും പലഹാരപ്പൊതികളും കൂടി ഞാൻ ഭദ്രമായി വെച്ചു. ഫാനിന്റെ നേർത്ത കാറ്റിൽ കട്ടിലിലേക്ക് നീണ്ടുനിവർന്നു കിടക്കുമ്പോൾ, അത്രയും കാലം ജീവിച്ച ആ മുറിയുടെ ഭിത്തികൾ എനിക്കൊരു അപരിചിതത്വം നൽകുന്നതുപോലെ തോന്നി. നാളെ മുതൽ ഒരു പുതിയ തുടക്കമാണ്... കൂടെ ഒരേ ഫ്ലാറ്റിന്റെ മേൽക്കൂരയ്ക്ക് കീഴിൽ അനുവും. ജീവിതം വല്ലാത്തൊരു ആവേശത്തിലേക്ക് വഴിമാറുന്നതിന്റെ സുഖമുള്ള ചിന്തകളുമായി എപ്പോഴോ ഉറക്കത്തിലേക്ക് വീണുപോയി.

​പിറ്റേന്ന് രാവിലെ ഒൻപതു മണിയോടെത്തന്നെ അലാറം അടിക്കും മുൻപേ ഞാൻ ഉണർന്നു. ഫ്രഷ് ആയി, യാത്രയ്ക്കുള്ള കറുത്ത ജീൻസും ഡാർക്ക് ബ്ലൂ കാഷ്വൽ ഷർട്ടുമിട്ട് വാച്ചും കെട്ടി ഉമ്മറത്തേക്ക് ഇറങ്ങി. അമ്മ ചൂടുള്ള ഉപ്പുമാവും പഴവും മുന്നിലേക്ക് നീട്ടിവെച്ചു തന്നു.

കഴിച്ചിറങ്ങുമ്പോൾ അമ്മയുടെ കണ്ണുകൾ വീണ്ടും ചെറുതായി നനഞ്ഞിരുന്നു.

​"... പുറത്തുനിന്നുള്ള ജങ്ക് ഫുഡ്‌ അധികം വാങ്ങിത്തിന്നരുത്.. കേട്ടല്ലോ…"

അമ്മ എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.

​"ഓ ഉത്തരവ്….,"

ഞാൻ ചിരിച്ചുകൊണ്ട്..അമ്മയെയും മേമയെയും ഒന്നു ചേർത്തുപിടിച്ചു.

​അപ്പോഴാണ് ഗേറ്റിനു മുന്നിൽ പരിചിതമായ ആ ഹോൺ ശബ്ദം ഉയർന്നത്. ചെന്നുനോക്കുമ്പോൾ അഭിയാണ്. ബൈക്ക് ഒതുക്കി നിർത്തി അവൻ ചിരിയോടെ കൈവീശി.

​ബാഗുകൾ തോളിലേറ്റി ഉമ്മറപ്പടിയിറങ്ങുമ്പോൾ, ജീവിതത്തിന്റെ മറ്റൊരു അധ്യായം തുടങ്ങുകയാണെന്ന തിരിച്ചറിവിൽ ഹൃദയം വല്ലാത്തൊരു താളത്തിൽ മിടിക്കുന്നുണ്ടായിരുന്നു. തിരിഞ്ഞുനിന്ന് ഒരിക്കൽക്കൂടി കൈവീശി ഞാൻ അഭിയുടെ ബൈക്കിന്റെ പിന്നിലേക്ക് കയറി….

പട്ടത്തെയും പളയത്തെയും

💬 Comments

View all comments