Chapter Title : ഇതൾ 🍃 4 [Mayakannan]
തിരക്കുകൾ വകഞ്ഞുമാറ്റി അഭിയുടെ ബൈക്ക് മുന്നോട്ട് കുതിച്ചുപാഞ്ഞു. ഉച്ചവെയിലിന്റെ ചൂട് കൂടിവരുന്നുണ്ടെങ്കിലും, മുഖത്തടിക്കുന്ന കാറ്റിൽ ആ ചൂടത്ര അറിഞ്ഞില്ല. ബാഗ് മടിയിൽ മുറുകെപ്പിടിച്ച് അവന്റെ തോളിലൊരു കൈവെച്ച് പിന്നിലിരുന്ന എന്റെ ഉള്ളിൽ, തുടങ്ങാൻ പോകുന്ന പുതിയ യാത്രയുടെ ആകാംക്ഷ പുകയുന്നുണ്ടായിരുന്നു.
ബേക്കറി ജംഗ്ഷനിലെ നീണ്ട ട്രാഫിക് സിഗ്നൽ പിന്നിട്ട് വണ്ടി കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ്, മുന്നിലെ സൈഡ് മിററിലൂടെ എന്നെയൊന്നു നോക്കിക്കൊണ്ട് അഭി ഒച്ചയുയർത്തി ചോദിച്ചത്.
"അളിയാ... അപ്പൊ നീ വിത്ത് പ്രമോഷൻ ആയിട്ടാണോ നേരെ യുകെയിലേക്ക് പറക്കാൻ പോകുന്നത്?"
എയർഹോണുകളുടെയും ട്രാഫിക്കിന്റെയും ബഹളത്തിനിടയിലൂടെ ഞാൻ അവന്റെ ചെവിയുടെ അടുത്തേക്ക് അല്പം നീങ്ങിയിരുന്ന് ചിരിയോടെ പറഞ്ഞു.
"ഏയ്... അങ്ങനെയൊന്നുമില്ലെടാ. നിനക്കോർമ്മയുണ്ടോ അന്ന് ഇന്റർവ്യൂവിന് പോയപ്പോ കാന്റീനിൽ വെച്ച് കാപ്പി മറിഞ്ഞുവീണ് സീനായ ഒരു പെണ്ണ്..."
"ആ... ഓർമ്മയുണ്ട്. അവൾക്കെന്താ?"
മുന്നിലെ റോഡിൽ നിന്ന് കണ്ണെടുക്കാതെ അവൻ ആകാംക്ഷയോടെ ചോദിച്ചു.
"എടാ... ഞാൻ ഓഫീസിൽ ജോയിൻ ചെയ്യാൻ പോയപ്പോഴാ അറിയുന്നത്, എന്റെ സീനിയർ... എനിക്ക് കിട്ടിയ ടീമിന്റെ ലീഡർ സാക്ഷാൽ അവളാണെന്ന്!"
"ഏഹ്... സത്യമാണോടാ?!"
അവൻ പെട്ടെന്ന് ബൈക്കിന്റെ സ്പീഡ് ഒരല്പം കുറച്ചു.
"എന്നിട്ട്? പണി കിട്ടിയോ?"
"പിന്നെ കിട്ടാതെ!"
ഞാൻ തുടർന്നു.
"അന്ന് ആ കാബിനിൽ അവളെ കണ്ടപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചതാ, എന്റെ കാര്യം ഇവിടം കൊണ്ട് തീർന്നെന്ന്. അന്നത്തെ ആ പക മനസ്സിൽ വെച്ച് അവൾ എന്നെ പച്ചക്ക് തിന്നുമെന്ന് ഞാൻ കരുതി. ആദ്യമൊക്കെ അവൾ ഭയങ്കര ജാഡയും ഗൗരവവുമൊക്കെ ഇട്ട് തന്നെയാണ് നിന്നത്. പക്ഷേ, എന്റെ ഫസ്റ്റ് ഡേയിലെ വർക്കും ഡെഡിക്കേഷൻ ഒക്കെ
💬 Comments
View all comments