Chapter Title : ഇതൾ 🍃 4 [Mayakannan]
കണ്ടപ്പോൾ അവൾക്ക് എന്തോ നല്ല ഇംപ്രസ്സ് ആയി. പിന്നെ അങ്ങോട്ട് ഒരു പ്രശ്നവുമില്ലാതെ കാര്യങ്ങൾ സ്മൂത്തായി പോയി. ആ... പിന്നെ, ഇപ്പോൾ കൊച്ചിയിലേക്ക് പോകുന്നത് ഞാനും അവളും കൂടിയാണ്. ഈ നാല് മാസം കഴിഞ്ഞാൽ യുകെയിലേക്ക് പോകുന്ന ടീമിൽ അവളുമുണ്ട്. അവൾക്ക് വിത്ത് പ്രമോഷനാ... ഇപ്പോൾ ഞങ്ങൾ ഭയങ്കര കമ്പനിയാടാ, കാണുന്ന പോലെയൊന്നുമല്ല... മനസ്സിൽ കള്ളത്തരമൊന്നുമില്ലാത്ത ഒരു പാവം പെണ്ണാ."
ഞാൻ അത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞുനിർത്തിയതും, അഭി ബൈക്കിന്റെ വേഗത ഒന്നുകൂടി കുറച്ച് റോഡരികിലേക്ക് ചേർത്തുപിടിച്ചു. സൈഡ് മിററിലൂടെ അവന്റെ മുഖത്ത് വല്ലാത്തൊരു കള്ളച്ചിരി വിരിയുന്നത് ഞാൻ കണ്ടു.
"എടാ... ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ?"
അവന്റെ ശബ്ദത്തിൽ വല്ലാത്തൊരു കൗശലമുണ്ടായിരുന്നു.
"എന്താടാ... കാര്യം പറ….,”
ഞാൻ പറഞ്ഞു.
"സത്യം പറ... നീ അവളെ ഊക്കി അല്ലേടാ?"
യാതൊരു ഫിൽട്ടറുമില്ലാതെ അവന്റെ വായിൽ നിന്ന് ആ വാക്ക് അത്രയും പച്ചയായി വീണ നിമിഷം, എന്റെ ഉള്ളൊന്ന് കിടുങ്ങിപ്പോയി! അവൻ അങ്ങനെയൊന്ന് ചോദിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല.
"പോടാ പന്നീ... പച്ച അവരാതം പറയാതെ!"
ഞാൻ അവന്റെ മുതുകിനിട്ട് ഒരടി വെച്ചുകൊടുത്തു.
"അങ്ങനെയൊന്നുമില്ലെടാ മൈരേ... നീ എന്ത് വർത്തമാനമാടാ ഈ പറയുന്നത്?
അവളെന്നെക്കാളും നാല് വയസ്സ് മൂത്തതാ!"
എന്റെ ആ ചമ്മലും പരിഭ്രമവും കണ്ടതും അവൻ ഒച്ചവെച്ച് പൊട്ടിച്ചിരിച്ചു.
” ഓ പിന്നെ.. ഇതിനൊക്കെ എന്ത് പ്രായം…അല്ല അളിയാ... നീയിപ്പോൾ അവളെപ്പറ്റി ഇങ്ങനെ ആകാശത്തോളം പൊക്കിക്കൊണ്ടുവരുന്നത് കേട്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി, അതാ ചോദിച്ചത്! നിന്റെ ഒരു ലൈൻ കണ്ടിട്ട് എനിക്ക് അങ്ങനെയേ തോന്നിയുള്ളൂ."
💬 Comments
View all comments