Chapter Title : ഇതൾ 🍃 4 [Mayakannan]
"നീ ചുമ്മാ ആവശ്യമില്ലാത്ത അവരാതം പറയാതെ വണ്ടി വിടെടാ... പന്ത്രണ്ടരയ്ക്കാ ട്രെയിൻ..,"
ഞാൻ അവന്റെ ചുമലിൽ തട്ടി പറഞ്ഞു.
അവൻ ചിരിയോടെ ആക്സിലറേറ്റർ തിരിച്ചു. ഞങ്ങളുടെ കളിയാക്കലുകളും തമാശകളും പറഞ്ഞ് മുന്നോട്ട് പോകുമ്പോഴും, ഉള്ളിൽ എവിടെയോ ഒരു കള്ളച്ചിരി തങ്ങിനിൽക്കുന്നുണ്ടായിരുന്നു. തമ്പാനൂർ ഫ്ലൈഓവർ കയറി താഴേക്ക് ഇറങ്ങുമ്പോൾ സമയം പന്ത്രണ്ട് തികഞ്ഞിരുന്നില്ല. തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഗേറ്റിന് മുന്നിൽ അഭി ബൈക്ക് ഒതുക്കി നിർത്തുമ്പോൾ, സ്റ്റേഷൻ പരിസരം ഉച്ചസമയത്തെ പതിവ് ബഹളങ്ങളാൽ സജീവമായിരുന്നു….
"ശരിയെടാ അളിയാ... എത്തിയിട്ട് വിളിക്ക്,"
തോളിലൊരു തട്ട് തന്ന് അഭി ബൈക്ക് തിരിച്ചുപോയി.
ബാഗും തോളിലിട്ട് ഞാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ വലിയ ഗേറ്റിലൂടെ അകത്തേക്ക് കയറി. ഉച്ചസമയത്തെ വെയിലിലും സ്റ്റേഷനകത്ത് പതിവ് തിരക്കിന്റെ ആരവങ്ങളുണ്ടായിരുന്നു. എവിടെയൊക്കെയോ പോകാൻ ധൃതിപ്പെട്ട് പെട്ടികളും കുട്ടികളുമായി പായുന്ന യാത്രക്കാർ, ചുമട്ടുതൊഴിലാളികളുടെ വിളികൾ, പ്ലാറ്റ്‌ഫോമിലെ ചായക്കടകളിൽ നിന്നുള്ള ചൂടുള്ള എണ്ണപ്പലഹാരങ്ങളുടെ മണം, മൈക്കിലൂടെയുള്ള ട്രെയിനുകളുടെ അറിയിപ്പുകൾ... ആ ബഹളങ്ങൾക്കിടയിലൂടെ പ്ലാറ്റ്‌ഫോം ഒന്നിലെ ഒഴിഞ്ഞ ഒരു സിമന്റ് ബെഞ്ച് കണ്ട് ഞാൻ അങ്ങോട്ടേക്ക് നടന്നു.
ബാഗ് ബെഞ്ചിന്റെ വശത്തേക്ക് വെച്ച് ഞാൻ വെറുതെ ഇരുന്നു. ഓരോരുത്തരും ഓരോ ലക്ഷ്യങ്ങളിലേക്ക് പായുന്ന കാഴ്ചകൾ നോക്കിയിരിക്കുമ്പോഴും, എന്റെ കണ്ണുകൾ ഇടയ്ക്കിടെ വാച്ചിലെ സൂചിയിലേക്കും ഫൂട്ട് ഓവർബ്രിഡ്ജിൽ നിന്നുള്ള പടവുകളിലേക്കും പാളി വീഴുന്നുണ്ടായിരുന്നു. സമയം പന്ത്രണ്ടേകാൽ കഴിഞ്ഞിരുന്നു.
പെട്ടെന്നാണ് പടവുകൾക്ക് മുകളിൽ നിന്നൊരു കാൽപെരുമാറ്റം എന്റെ ശ്രദ്ധയിൽപ്പെട്ടത്.
അലസമായി തലയുയർത്തി നോക്കിയ ഞാൻ... ആ നിമിഷം ഒന്ന് ഞെട്ടി
പടവുകൾ ഓരോന്നായി ഇറങ്ങി വരുന്നത് അനുവാണ്!
പക്ഷേ... എന്റെ കണ്ണുകളെ വിശ്വസിക്കാൻ
💬 Comments
View all comments