0%

Chapter Title : ഇതൾ 🍃 4 [Mayakannan]

എനിക്ക് കുറച്ചു നിമിഷങ്ങൾ വേണ്ടിവന്നു. ഓഫീസിലെ ആ ഫോർമൽ പാന്റിലും ഷർട്ടിലും, അല്ലെങ്കിൽ ടോപ്പിലും മാത്രം ഞാൻ കണ്ടിട്ടുള്ള ആ പെണ്ണെ ആയിരുന്നില്ല അത്.

​ഒരു കടും നേവി ബ്ലൂ നിറത്തിലുള്ള, നേർത്ത സിൽവർ ബോർഡറുള്ള സോഫ്റ്റ് ജോർജറ്റ് സാരിയായിരുന്നു അവളുടെ വേഷം. ഉടലോട് ചേർന്നു കിടക്കുന്ന ആ സാരിത്തുമ്പ് കാറ്റിൽ നേർത്ത താളത്തിൽ പാറിപ്പറക്കുന്നുണ്ടായിരുന്നു. ഒതുക്കിപ്പിടിച്ച ഞൊറികളും, കൈമുട്ടുവരെയെത്തുന്ന എലഗന്റ് ആയ ബ്ലൗസും, കഴുത്തിലെ ലളിതമായ പ്ലാറ്റിനം ചെയിനും ആ ഭംഗിക്ക് മാറ്റ് കൂട്ടി. എപ്പോഴും ഒതുക്കിക്കെട്ടാറുള്ള കാർകൂന്തൽ ഇന്ന് പകുതി പിന്നിലേക്ക് അഴിച്ചിട്ടിരിക്കുകയാണ്; അതവളുടെ വെളുത്ത തോളുകളിലേക്ക് അലക്ഷ്യമായി വീണുകിടക്കുന്നു. നെറ്റിയിലൊരു കുഞ്ഞു കറുത്ത പൊട്ടും, കാതുകളിൽ കുലുങ്ങുന്ന ചെറിയ ജിമിക്കിയും.

​സാരിയുടുത്ത അനുവിനെ കണ്ട ആ നിമിഷം, എന്റെ ഉള്ളിൽ ഞാൻ ഒളിപ്പിച്ചുവെച്ചിരുന്ന പ്രണയത്തിന് ഇരട്ടി മാധുര്യം വന്നുനിറഞ്ഞതുപോലെ തോന്നി. കണ്ണുകൾക്ക് വല്ലാത്തൊരു കുളിർമ്മ നൽകുന്ന രൂപം.

ചുറ്റുമുള്ള ട്രെയിനിന്റെ ഇരമ്പലുകളും ആളുകളുടെ ബഹളവുമെല്ലാം ആ നിമിഷം എനിക്ക് മുന്നിൽ നിശബ്ദമായി. ഒരൊറ്റ ഫ്രെയിമിൽ അവൾ മാത്രം... ഒരു ശില പോലെ അനങ്ങാൻ പോലുമാവാതെ, മിഴികൾ ചിമ്മാൻ പോലും മറന്ന് ഞാൻ അങ്ങനെ തറഞ്ഞുനിന്നുപോയി.

​ചെറിയൊരു ട്രോളി ബാഗ് ഒരു കൈകൊണ്ടുരുട്ടി, സാരിത്തുമ്പ് ഇടതുകൈയിൽ ഒതുക്കിപ്പിടിച്ച് അവൾ നേരെ എന്റെ മുന്നിലേക്കാണ് നടന്നു വന്നത്. അവളുടെ ഓരോ ചുവടിലും വല്ലാത്തൊരു ഗാംഭീര്യവും അഴകുമുണ്ടായിരുന്നു.

​എന്റെ തൊട്ടുമുന്നിൽ വന്ന് നിന്നിട്ടും എന്റെ തുറിച്ചുനോട്ടം മാറുന്നില്ലെന്ന് കണ്ടപ്പോൾ, അവൾ ആ കറുത്ത കണ്ണടയ്ക്കുള്ളിലൂടെ കണ്ണുകൾ വിടർത്തി, ചുണ്ടിലൊരു ചിരിയോടെ എന്റെ മുഖത്തിന് മുന്നിൽ കൈ അങ്ങോട്ടുമിങ്ങോട്ടും

💬 Comments

View all comments