Chapter Title : ഇതൾ 🍃 4 [Mayakannan]
വീശി കാണിച്ചു.
"ഡാ... നീ പകൽസ്വപ്നം കാണുകയാണോ?"
പെട്ടെന്ന് എന്തോ ഓർമ്മ വന്നതുപോലെ ഞാൻ കണ്ണുകൾ ഒന്നു ചിമ്മിത്തുറന്നു. എന്റെയുള്ളിലെ കിളികളെല്ലാം ഒരുമിച്ച് പാറിപ്പോയ നിമിഷമായിരുന്നു അത്. അവൾ അരികിലേക്ക് വന്നതും ആ പരിചിതമായ, മനസ്സ് കുളിർപ്പിക്കുന്ന പെർഫ്യൂമിന്റെ നേർത്ത സുഗന്ധം മൂക്കിലേക്ക് തുളച്ചുകയറി.
"അനു... സാരിയൊക്കെ ഉടുക്കുമോ?!"
തലച്ചോറ് ചിന്തിക്കും മുൻപേ എന്റെ നാവിൽ നിന്ന് ചാടിവീണത് ആ ഒരൊറ്റ ചോദ്യമായിരുന്നു.
"ഞാൻ... ഞാൻ ആദ്യമായിട്ടാ അനു സാരി ഉടുക്കുന്നത് കാണുന്നത്."
എന്റെ ആ ചമ്മലും അത്ഭുതവും നിറഞ്ഞ ഭാവം കണ്ടതും അനുവിന്റെ ചുണ്ടിൽ മനോഹരമായൊരു കള്ളച്ചിരി വിരിഞ്ഞു. അവൾ സാരിത്തുമ്പ് തോളിലേക്ക് ഒന്നുകൂടി ഒതുക്കിയിട്ടു.
"ഇത് ഞാൻ കഴിഞ്ഞ മാസം ലീവിന് നാട്ടിൽ പോയപ്പോ അമ്മ വാങ്ങി തന്നതാടാ... ഇതുവരെ ഒന്നു യൂസ് ചെയ്യാൻ പറ്റിയിട്ടില്ലായിരുന്നു,"
അവൾ ട്രോളി ബാഗ് ബെഞ്ചിനോട് ചേർത്തു നിർത്തി പറഞ്ഞു.
"ഇന്ന് രാവിലെ പാക്ക് ചെയ്യാൻ എടുത്തപ്പോൾ ഇതിങ്ങനെ പെട്ടിയുടെ മുകളിൽ കണ്ടു. അപ്പൊ പെട്ടെന്ന് തോന്നി, എന്നാൽപ്പിന്നെ ഇതങ്ങു ഉടുത്തേക്കാമെന്ന്. എന്താ... കൊള്ളില്ലേ? സാരിയുടുത്ത് എന്നെ കാണാൻ അത്രയ്ക്ക് ബോറാണോ?"
അവളുടെ ആ ചോദ്യം കേട്ടതും ഞാൻ പതറിപ്പോയി.
"ഏയ്... അങ്ങനെയല്ല!"
ഞാൻ തിടുക്കത്തിൽ പറഞ്ഞു.
"ബോറല്ല... ശരിക്കും നല്ല ഭംഗിയുണ്ട്. കണ്ടപ്പോൾ പെട്ടെന്ന് ആളെ തിരിച്ചറിയാൻ പറ്റിയില്ല, അത്രയേയുള്ളൂ."
മനസ്സിലുള്ളത് ഒട്ടും മായം ചേർക്കാതെ ഞാൻ പറഞ്ഞുപോയ ആ വാക്കുകൾ കേട്ടപ്പോൾ അനുവിന്റെ കവിളുകളിൽ ഒരു നേർത്ത ചുവപ്പ് പടർന്നു. ഒരു ചെറിയ നാണത്തോടെ അവൾ തലതാഴ്ത്തി ചിരിച്ചു എന്നിട്ട് അവൾ ബെഞ്ചിലേക്ക് എന്റെ തൊട്ടടുത്തായി
💬 Comments
View all comments