Chapter Title : ഇതൾ 🍃 4 [Mayakannan]
ഇരുന്നു.
"ട്രെയിൻ വരാൻ ഇനി അധികം സമയമില്ലല്ലോ. പന്ത്രണ്ടരയുടെ പരശുറാം എക്സ്പ്രസ്സ് അല്ലേ... കറക്റ്റ് ടൈം ആണെന്നാ തോന്നുന്നത്."
"ആഹ്... മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലാ വരുന്നത് എന്ന് അനൗൺസ് ചെയ്യുന്നുണ്ട്,"
ഞാൻ വാച്ചിലേക്ക് നോക്കി പറഞ്ഞു.
"എന്നാൽ വാ, നമുക്ക് അങ്ങോട്ട് മാറാം... ഇവിടെ നിന്നാൽ ട്രെയിൻ വരുമ്പോൾ നല്ല തിരക്കാവും."
അവൾ എഴുന്നേറ്റപ്പോൾ ഞാൻ തിടുക്കത്തിൽ അവളുടെ ട്രോളി ബാഗിലേക്ക് കൈനീട്ടി.
"അനു ബാഗ് താ, ഞാൻ എടുത്തോളാം."
"ഹേയ്... സാരമില്ലടാ, ഞാൻ തന്നെ എടുത്തോളാം,"
അവൾ സ്നേഹത്തോടെ തടയാൻ നോക്കി.
"അതൊന്നും കൊഴപ്പില്ല, സാരിയൊക്കെ ഉടുത്തിട്ട് പെട്ടിയും വലിച്ച് നടക്കണ്ട... ഞാൻ പിടിച്ചോളാം,"
അവളുടെ കണ്ണുകളിലേക്ക് നോക്കി ഒരു ചിരിയോടെ ഞാൻ ആ ബാഗ് എന്റെ കയ്യിലേക്ക് വാങ്ങി.
അനു ഒന്നും പറയാതെ, വാത്സല്യം നിറഞ്ഞൊരു നോട്ടത്തോടെ എന്നെ നോക്കി ചിരിച്ചു. ഞങ്ങൾ ഒരുമിച്ച് ഓവർബ്രിഡ്ജിന്റെ പടവുകൾ കയറുമ്പോൾ, കാറ്റിൽ പാറിയ അവളുടെ സാരിത്തുമ്പ് എന്റെ കയ്യിൽ ചെറുതായി തൊട്ടുരുമ്മിപ്പോയി. ആ സ്പർശനം നെഞ്ചിൽ വല്ലാത്തൊരു കുളിർമഴയായി പെയ്തിറങ്ങുകയായിരുന്നു…
പ്ലാറ്റ്‌ഫോമിലെ തിരക്കിലൂടെ ഞങ്ങൾ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് എത്തുമ്പോഴേക്കും ഓവർഹെഡ് സ്പീക്കറിൽ നിന്നുള്ള ആ പരിചിതമായ ബെല്ലടിയും തുടർന്ന് അനൗൺസ്മെന്റും ഉയർന്നു.
"ശ്രദ്ധിക്കുക... ട്രെയിൻ നമ്പർ 16650, തിരുവനന്തപുരം മംഗലാപുരം പരശുറാം എക്സ്പ്രസ്സ് മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിച്ചേരുന്നു…”
അനൗൺസ്മെന്റ് തീർന്നതും ദൂരെ വളവ് തിരിഞ്ഞ് വലിയൊരു ഇരമ്പലോടെയും ഹോണടിയോടെയും ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് ഇഴഞ്ഞു കയറിവന്നു. ട്രെയിൻ നിന്നതും റിസർവ് ചെയ്ത എസി കോച്ചിന് മുന്നിലേക്ക് ഞങ്ങൾ നടന്നു. ഞാൻ മുന്നിൽക്കയറി അനുവിന്റെ ട്രോളി ബാഗും
💬 Comments
View all comments