Chapter Title : ഇതൾ 🍃 4 [Mayakannan]
പെട്ടെന്ന് മരവിച്ചുപോയതുപോലെയായി.
ആരാണ് അയാൾ എന്നറിയാതെ ഞാൻ അന്തംവിട്ട് രണ്ടുപേരെയും മാറിമാറി നോക്കി.
അയാൾ അനുവിനെ അടിമുടി ഒന്നു നോക്കി. എന്നിട്ട് എന്റെ മുഖത്തേക്കും നോക്കിക്കൊണ്ട് കൊഞ്ഞനം കുത്തുന്നതുപോലൊരു ചിരിയോടെ ചോദിച്ചു.
"ഇതാണോ നിന്റെ ഇപ്പോഴത്തെ സെറ്റപ്പ്... ഹേ?"
അയാളുടെ ആ വൃത്തികെട്ട സ്വരവും പുച്ഛവും കേട്ടതും എന്റെ ചോര തിളച്ചുപൊന്തി. ഞാൻ എന്തെങ്കിലും ചോദിക്കാൻ തുടങ്ങും മുൻപേ...
അതുവരെ ഭയന്നു വിറച്ചുനിന്ന അനുവിന്റെ ഉള്ളിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു!
അവൾ കയ്യിലിരുന്ന കോഫിക്കപ്പ് ദേഷ്യത്തോടെ കൈവരിയിലേക്ക് വലിച്ചെറിഞ്ഞു. ചാടിയെഴുന്നേറ്റ്, വിറയ്ക്കുന്ന ചൂണ്ടുവിരൽ അയാളുടെ മുഖത്തിന് നേരെ നീട്ടി, അലറുന്ന സ്വരത്തിൽ അവൾ പൊട്ടിത്തെറിച്ചു.
"കിരണേ...! നീയും ഞാനും തമ്മിലുള്ള ബന്ധം മുന്നേ പറഞ്ഞു തീർത്തതാ! ആ കോടതിയുടെ പടിയിറങ്ങിയ അന്ന് തീർന്നതാ നീയും ഞാനും തമ്മിലുള്ള സകല കണക്കുകളും! വീണ്ടും... വീണ്ടും നീ എന്തിനാടാ ഇങ്ങനെ ഒരു കനലായി എന്റെ ജീവിതത്തിലേക്ക് കയറിവരുന്നത്?!"
അനുവിന്റെ ആ ഭാവമാറ്റം കണ്ട് ഞെട്ടിത്തരിച്ച് ഞാൻ അവളെ നോക്കി. ശാന്തതയുടെ പര്യായമായ എന്റെ അനുവല്ലായിരുന്നു അത്. ഉള്ളിൽ വർഷങ്ങളായി കടിച്ചമർത്തിപ്പിടിച്ച സങ്കടവും രോഷവും ഒരുമിച്ച് അണപൊട്ടിയൊഴുകുകയായിരുന്നു. അവളുടെ കണ്ണുകൾ ചുവന്നുതുടുത്തിരുന്നു.
ചുണ്ടുകൾ കോപം കൊണ്ട് വിറച്ചു.
"നീ... നീ ഒരാൾ കാരണം ജീവനോടെ ചത്തുജീവിച്ചവളാ ഞാൻ!"
അവളുടെ ശബ്ദം മറൈൻ ഡ്രൈവിലെ ആ കാറ്റിലടക്കം മുഴങ്ങി.
"അന്ന്... എന്റെ വയറ്റിലൊരു ജീവന്റെ തുടിപ്പുണ്ടായിരുന്നപ്പോൾ, ഒരു കരുണയുമില്ലാതെ നീ തല്ലിച്ചതച്ചതും ചവിട്ടിത്താഴ്ത്തിയതുമൊക്കെ മറന്നുപോയോടാ?!... എന്റെ കൊച്ചിനെ...…നീ…... കൊടുംപാപി!!! അന്ന് ഞാൻ അനുഭവിച്ച വേദന എത്രയാണെന്ന് നിനക്കറിയാമോ? ആ നരകത്തിൽ നിന്നൊക്കെ ഒരുവിധം ഞാൻ
💬 Comments
View all comments