0%

Chapter Title : ഇതൾ 🍃 4 [Mayakannan]

എന്റെ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതാടാ... ഇനിയെങ്കിലും... ഇനിയെങ്കിലും എന്നെ ഒന്ന് വെറുതെ വിട്ടുകൂടെ നിനക്ക്?! എന്റെ കൺമുന്നിൽ നിന്ന് ഇറങ്ങിപ്പോടാ പന്ന…... എനിക്ക് നിന്നെ കാണുന്നത് തന്നെ അറപ്പാ…ഇറങ്ങിപ്പോ!"....

അനുവിന്റെ ആ നിലവിളി മറൈൻ ഡ്രൈവിലെ കാറ്റിലടക്കം മുഴങ്ങിക്കേട്ടെങ്കിലും, അവന്റെ മുഖത്തെ ആ വിഷം വറ്റിയ ക്രൂരമായ ഭാവത്തിന് തെല്ലും മാറ്റമുണ്ടായിരുന്നില്ല. തന്നെപ്പോലൊരുത്തനെ നടുറോഡിലിട്ട് ഒരു പെണ്ണ് ചോദ്യം ചെയ്തത് അവന്റെ പുരുഷാഹന്തയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ചുറ്റുമുള്ള ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയെന്നറിഞ്ഞിട്ടും, അവൻ ഒരടി മുന്നോട്ടുവെച്ച് ചുണ്ടിലൊരു വന്യമായ ചിരിയോടെ അനുവിന്റെ നേരെ ആഞ്ഞുതുപ്പി.

​"നീ ഒരു വേശ്യയായിരുന്നല്ലെടീ... പുലയാടി മോളേ! എന്നിട്ട് ഏവന്റെയോ കൂടെ കിടന്ന് വയറ്റിലുണ്ടാക്കിയിട്ട്, അത് എന്റെ കൊച്ചാണെന്നും പറഞ്ഞ് ഞാൻ പോറ്റണമെന്നായിരുന്നോ നിന്റെ……"

​ആ വൃത്തികെട്ട വാക്ക് അവന്റെ വായിൽനിന്ന് പൂർണ്ണമായി പുറത്തുവരുന്നതിന് മുൻപ്... അനുവിന് സമനില തെറ്റിയിരുന്നു!

​ഒരു ഭ്രാന്തിയെപ്പോലെ അവൾ അവന്റെ നേരെ പാഞ്ഞടുത്തു….

​ചെവിക്കല്ല് പൊട്ടുന്ന ശബ്ദത്തോടെ അവളുടെ വലംകൈ അവന്റെ കവിളിൽ പതിച്ചു! ആ അടിയിൽ അവൻ ഒന്ന് പതറിയെങ്കിലും, അവൾ അവന് ശ്വാസം വിടാൻ പോലും സമയം കൊടുത്തില്ല. കണ്ണുപൊട്ടുന്ന ആക്രോശത്തോടെ, വിറയ്ക്കുന്ന ഇരുകൈകളും കൊണ്ട് അവന്റെ മുഖത്തും തോളിലും മാറിമാറി അടിച്ചുതകർക്കുകയായിരുന്നു അവൾ.

അവളുടെ സകല നിയന്ത്രണങ്ങളും തകർന്ന്, കണ്ണീരും രോഷവും ഒരുമിച്ച് ഒരു പേമാരിയായി ആ ശരീരത്തിലേക്ക് ആഞ്ഞടിക്കുകയായിരുന്നു.

​അതുവരെ എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ മരവിച്ചുനിന്ന ഞാൻ, ആ കാഴ്ച കണ്ട് ഞെട്ടിവിറച്ചുപോയി. ചുറ്റും നടന്നുപോയ ആളുകളെല്ലാം നടത്തം നിർത്തി അങ്ങോട്ടേക്ക് ഓടിക്കൂടുന്നുണ്ടായിരുന്നു.

​"അനു... അനു നിർത്താൻ! അനു... വിട്!"

💬 Comments

View all comments