Chapter Title : ഇതൾ 🍃 4 [Mayakannan]
സകലബോധവും വീണ്ടെടുത്ത് ഞാൻ ഇടയിലേക്ക് ചാടിവീണ് അനുവിന്റെ തോളുകളിൽ ബലമായി പിടിച്ചു പിന്നിലേക്ക് വലിച്ചുമാറ്റി. എന്റെ പിടിയിൽ കിടന്ന് അവൾ കിതച്ചുകൊണ്ട് പിടയുകയായിരുന്നു.
എന്നാൽ, ഒരു പെണ്ണിന്റെ കയ്യിൽ നിന്ന് പരസ്യമായി അടിവാങ്ങിയതിന്റെ അപമാനത്തിൽ അവന്റെ കണ്ണുകളിൽ ചോരയിരച്ചുകയറി. അവൻ പല്ലുകടിച്ചുകൊണ്ട് എന്നെ ലക്ഷ്യമാക്കി ആഞ്ഞടുത്തു.
"എന്താടാ മൈരെ നിനക്ക് പൊള്ളിയോ അവളെ പറഞ്ഞപ്പോ.…. “
അലറിക്കൊണ്ട് അവൻ എന്നെ അടിക്കാനായി വലംകൈ ആഞ്ഞു വീശി!
പക്ഷേ, ആ അടി എന്റെ മുഖത്ത് പതിക്കുന്നതിന് മുൻപ് തന്നെ എന്റെ റിഫ്ലെക്സ് ഉണർന്നു. വായുവിൽ ഉയർന്ന അവന്റെ കൈത്തണ്ടയിൽ ഞാൻ ഒരു ഇരുമ്പുപിടിത്തം പോലെ മുറുകെപ്പിടിച്ചു. ഒരൊറ്റ തിരിവോടെ അവന്റെ കൈ പിന്നിലേക്ക് മടക്കി, മറുകൈകൊണ്ട് അവന്റെ ഷർട്ടിന്റെ കോളർ കുത്തിപ്പിടിച്ച് മുന്നോട്ട് ഒരൊറ്റ തള്ള് വെച്ചുകൊടുത്തു!
ബലമില്ലാതെ അവൻ പിന്നിലേക്ക് നാലഞ്ചടി വേച്ചുപോയി റെയിലിംഗിൽ തട്ടിനിന്നു.
ചുറ്റും കൂടിനിന്ന ആളുകളുടെ രോഷം നിറഞ്ഞ നോട്ടവും കണ്ടപ്പോൾ അവന് കാര്യം പന്തിയല്ലെന്ന് മനസ്സിലായി. ഇനിയും നിന്നാൽ നടുറോഡിൽവെച്ച് ജനം പെരുമാറുമെന്ന് തിരിച്ചറിഞ്ഞ അവൻ, കോളർ നേരെയാക്കി എന്നെ നോക്കി വിരൽ ചൂണ്ടി.
"നിന്നെ ഞാൻ പിന്നെ കണ്ടോളാടാ..."
പല്ലിറുമ്മി അത്രയും പറഞ്ഞ്, ആളുകൾക്കിടയിലൂടെ അവൻ ധൃതിയിൽ നടന്ന് ഇരുട്ടിലേക്ക് മറഞ്ഞു.
അവൻ പോയെങ്കിലും, എന്റെ കൈക്കുള്ളിൽ ഒതുങ്ങിനിന്ന അനുവിന്റെ അവസ്ഥ ഭയാനകമായിരുന്നു. പഴയ ഏതോ കറുത്ത ഓർമ്മകളുടെ പടുകുഴിയിലേക്ക് വീണുപോയതുപോലെ, അവൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. ബോധം മറഞ്ഞതുപോലെയുള്ള ആ കിതപ്പും, എന്റെ ഷർട്ടിൽ മുറുകെപ്പിടിച്ച അവളുടെ തണുത്തുവിറച്ച വിരലുകളും കണ്ടപ്പോൾ അതൊരു കടുത്ത ട്രോമയാണെന്ന് എനിക്ക് മനസ്സിലായി.
💬 Comments
View all comments