0%

Chapter Title : ഇതൾ 🍃 4 [Mayakannan]

​"എന്റെ.........ഭർത്താവായിരുന്നു...!!!!!"

... എന്റെ കാതുകളിലേക്ക് ആഞ്ഞുവീണ ആ വാക്ക് കേട്ട നിമിഷം, എന്റെ ഉള്ളിൽ ലോകം മുഴുവൻ നിശ്ചലമായിപ്പോയി.

കരഞ്ഞു കലങ്ങിയ ആ കണ്ണുകളിലേക്ക് നോക്കാൻ പോലും ആവാതെ ഞാൻ അന്ധകാരത്തിൽ തളക്കപ്പെട്ടു!!!..

​ശരീരത്തിലെ സകല ഞരമ്പുകളിലെയും ചോര ഒരു നിമിഷം കൊണ്ട് വറ്റിപ്പോയതുപോലെ, തലച്ചോറിലേക്ക് ഒരു വല്ലാത്ത മരവിപ്പ് പടർന്നുപിടിച്ചു. കൺമുന്നിൽ ഇരുട്ട് മൂടുന്നതുപോലെ തോന്നി. ഞാൻ മനസ്സിൽ ദൈവത്തെപ്പോലെ പ്രതിഷ്ഠിച്ച, കൺകുളിർക്കെ നോക്കിനിന്ന ആ പെണ്ണ്... മറ്റൊരാളുടെ ഭാര്യയായിരുന്നവളാണ്! അവളുടെ ശരീരത്തിലും മനസ്സിലും മറ്റൊരാൾ നൽകിയ മായാത്ത അടയാളങ്ങളുണ്ട്... ഒരമ്മയാവാൻ കൊതിച്ച്, ആ ഗർഭപാത്രത്തിൽ മറ്റൊരുത്തന്റെ ചോരയിൽ പിറന്നൊരു കുഞ്ഞിനെ ചുമന്ന ക്രൂരമായൊരു ഭൂതകാലം അവൾക്കുണ്ടായിരുന്നു!

​ആ തിരിച്ചറിവ് എന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയത് ഒരു കൊടുംവാളായിട്ടായിരുന്നു. എന്റെ ചുണ്ടുകൾ അനങ്ങിയില്ല. നാവ് തൊണ്ടയിൽ ഒട്ടിപ്പിടിച്ചുപോയി. അനു കരഞ്ഞുകൊണ്ട് എന്റെ മുഖത്തെ ആ ഭാവമാറ്റം നിസ്സഹായതയോടെ നോക്കിനിൽക്കുമ്പോഴും, ഒരു ജീവനറ്റ ശിലപോലെ, ശ്വാസമെടുക്കാൻ പോലും മറന്ന് ഞാൻ ശൂന്യതയിലേക്ക് നോക്കി മരവിച്ചിരിക്കുകയായിരുന്നു……....

( തുടരും...)

___________________________________________....

Past അടുത്ത പാർട്ടിൽ പറയാം....ഈ പാർട്ടിൽ എഴുതാം എന്നാണ് കരുതിയത്... But അത് നല്ല ലേറ്റ് ആകും എന്നതുകൊണ്ടാണ് അടുത്തപ്പാർട്ടില്ലാക്കിയത്.....so ꜱᴛᴀʏ ᴛᴏᴏɴ....

-മയക്കണ്ണൻ -©

💬 Comments

View all comments