Chapter Title : ഇതൾ 🍃 5 [Mayakannan]
സംസാരിച്ചപ്പോൾ അനു തന്നെ പറഞ്ഞതാണ്, അവളുടെ അനിയത്തി അപർണ്ണ കല്യാണം കഴിഞ്ഞ് പോകുന്നതിന് മുൻപ് നിന്ന ഫ്ലാറ്റാണിതെന്ന്. അപ്പോൾത്തന്നെ എന്റെ തലച്ചോറിൽ ആ ചിന്ത വരേണ്ടതായിരുന്നു. മൂത്തവൾ വീട്ടിലിരിക്കുമ്പോൾ ഇളയ പെണ്ണിന്റെ കല്യാണം ആരെങ്കിലും നടത്തുമോ? എന്നെക്കാളും നാലഞ്ചു വയസ്സ് മൂത്തതാണ് അവൾ. എന്നിട്ടും... പ്രണയത്തിന്റെ ആ കണ്ണുമഞ്ഞളിക്കലിൽ, അവളുടെ സാമീപ്യത്തിന്റെ ലഹരിയിൽ ഞാൻ ഇതൊന്നും ചിന്തിച്ചതേയില്ല.
പക്ഷേ, നെഞ്ചിനെ ഏറ്റവും കൂടുതൽ കീറിമുറിച്ചത് അതൊന്നുമായിരുന്നില്ല.
ഓഫീസിൽ കണ്ടുമുട്ടിയ ആ ദിവസം മുതൽ ഇന്നുവരെ... കളിയാക്കലുകളും ചിരികളും തമാശകളുമൊക്കെയായി ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒരുമിച്ച് താമസിക്കാൻ പോന്നത്ര സന്തോഷം പരസ്പരം പങ്കുവെക്കുകയും ചെയ്തിട്ടും... എന്തിനാണ് അവൾ ഈയൊരു സത്യം എന്നിൽ നിന്ന് മറച്ചുവെച്ചത്? ഞാൻ ആരായിരുന്നു അവൾക്ക്? വെറുമൊരു കൊച്ചു പയ്യൻ മാത്രമായിരുന്നോ? അതോ എന്നോട് പറഞ്ഞാൽ ഞാൻ അവളെ വെറുക്കുമെന്ന് അവൾ ഭയന്നോ?
ചിന്തകൾ തലയ്ക്കുള്ളിൽ കിടന്ന് പൊട്ടിത്തെറിക്കുന്നതുപോലെ തോന്നി. ബാത്ത്റൂമിൽ കയറി ഷവറിലെ തണുത്ത വെള്ളത്തിലേക്ക് വച്ചു മുഖം കഴുകിയെങ്കിലും, ഉള്ളിലെ ആ കനപ്പ് ഒട്ടും കുറഞ്ഞില്ല. ഒരു കാഷ്വൽ ടീഷർട്ടും പാന്റുമിട്ട് കട്ടിലിലേക്ക് വീണെങ്കിലും, മുറിയിൽ നിന്ന് പുറത്തിറങ്ങാനോ ആ മുഖത്തേക്ക് വീണ്ടും നോക്കാനോ എന്റെ മനസ്സ് ഒട്ടും അനുവദിച്ചില്ല.
സമയം എത്ര കടന്നുപോയെന്ന് അറിയില്ല. മുറിയിലെ ഫാനിന്റെ നേർത്ത ശബ്ദം മാത്രമുള്ള ആ ഇരുട്ടിലേക്ക് പെട്ടെന്നാണ് ആ ശബ്ദം വന്നുവീണത്.
ബെഡ്റൂമിന്റെ വാതിലിൽ വളരെ നേർത്തൊരു തട്ട്.
ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റ് പതുക്കെ ചെന്ന് വാതിൽ തുറന്നു.
വാതിൽക്കൽ അനു നിൽക്കുകയായിരുന്നു.
ആ കോലം കണ്ട് എന്റെ ഉള്ളൊന്ന് പിടഞ്ഞുപോയി.
കരഞ്ഞ്
💬 Comments
View all comments