0%

Chapter Title : ഇതൾ 🍃 5 [Mayakannan]

വീങ്ങി ചുവന്നുതുടുത്ത കണ്ണുകൾ. കൺപോളകൾ നീരുവെച്ച് വീർത്തിരിക്കുന്നു. മുഖത്തെ ചോരയെല്ലാം വറ്റി, വിളറി വെളുത്ത്, എപ്പോൾ വേണമെങ്കിലും നിലത്തേക്ക് വീണുപോകാവുന്നൊരു അവസ്ഥയിലായിരുന്നു അവൾ. രണ്ട് കൈകളും മുന്നിൽ കോർത്തുപിടിച്ച്, ആ വിരലുകൾ പരസ്പരം തിരുമ്മിക്കൊണ്ട് അവൾ തറയിലേക്ക് നോക്കി നിൽക്കുകയായിരുന്നു. എന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കാനുള്ള ത്രാണി ആ നിമിഷം അവൾക്കില്ലായിരുന്നു.

​തറയിലേക്ക് നോക്കിത്തന്നെ, അടഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.

​"ഡാ... നിനക്ക്…..കഴിക്കാൻ ഒന്നും വേണ്ടേ...?"

​ആ ചോദ്യത്തിൽ ഒരുപാട് നൊമ്പരങ്ങളും, ഒരുപക്ഷേ എന്നെ ഇനിയും വിഷമിപ്പിക്കരുതെന്നുള്ള ഒരു വല്ലാത്ത പരവേശവും ഉണ്ടായിരുന്നു.

​"വിശപ്പില്ല അനു... നീ പോയി കഴിച്ചോ..."

എന്റെ തൊണ്ട വല്ലാതെ വരണ്ടിരുന്നു. ആ വാക്ക് മുഴുവനാക്കാൻ പോലും ഞാൻ നിന്നില്ല.

​പക്ഷേ, ഞാൻ അത് പറഞ്ഞുതീർക്കുന്നതിന് മുൻപേ അനു ഇടയിൽ കയറി.

​"ഡാ... എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്..."

​അത്രയും പറഞ്ഞുകൊണ്ട്, എന്റെ മുഖത്തേക്ക് ഒന്ന് നോക്കുകപോലും ചെയ്യാതെ, ഭാരമേറിയ ചുവടുകളോടെ അവൾ തിരിഞ്ഞ് ഹാളിലെ സോഫയെ ലക്ഷ്യമാക്കി നടന്നു.

​ഒരു കനത്ത നെടുവീർപ്പോടെ ഞാൻ വാതിൽ ചാരി. അവൾ ഉപേക്ഷിച്ചുപോയ ആ കാൽപ്പാടുകളെ നോക്കി ഒരു നിമിഷം നിന്നു. ഇനിയെന്താണ് അവൾ തുറന്നുപറയാൻ പോകുന്നതെന്ന ഭയത്തോടെയും, ഉള്ളിലെ അടങ്ങാത്ത ആകാംക്ഷയോടെയും ഞാൻ അവളുടെ പിന്നാലെ ഹാളിലേക്ക് നടന്നു…

ഹാളിലെ മങ്ങിയ ലൈറ്റിന്റെ വെളിച്ചത്തിൽ, തലതാഴ്ത്തി സോഫയിലിരിക്കുന്ന അനുവിന്റെ രൂപം വല്ലാതെ ചെറുതായിപ്പോയതുപോലെ തോന്നി. ഞാൻ പതുക്കെ നടന്ന് അവളുടെ തൊട്ടടുത്തായി ഇരുന്നു. ഹാളിലാകെ ഫാനിന്റെ കറക്കവും, അവളുടെ നേർത്ത കിതപ്പും മാത്രമാണ് കേൾക്കാനുണ്ടായിരുന്നത്. അടുത്തിരുന്നിട്ടും അവൾ തലയുയർത്തിയില്ല. രണ്ട് കൈവിരലുകളും

💬 Comments

View all comments