Chapter Title : ഇതൾ 🍃 5 [Mayakannan]
പരസ്പരം കോർത്ത്, തറയിലെ ടൈൽസിലെ വരകളിലേക്ക് വെറുതെ കണ്ണുംനട്ട് ഇരിക്കുകയായിരുന്നു.
ആ ഇരിപ്പ് കണ്ട് ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ തോന്നിയപ്പോൾ, ഞാൻ പതുക്കെ കൈനീട്ടി അവളുടെ തോളിൽ ഒന്നു തട്ടി.
"അനു..."
എന്റെ വിരലുകൾ തോളിൽ തൊട്ടതും അവൾ ചെറുതായൊന്ന് ഞെട്ടി. പതുക്കെ തലയുയർത്തി എന്നെ നോക്കി. ആ കണ്ണുകൾ കരഞ്ഞ് വീങ്ങി വല്ലാതെ ചുവന്നിരുന്നു. കൺപോളകളിൽ ഇപ്പോഴും കണ്ണീരിന്റെ നനവ് ബാക്കിയുണ്ടായിരുന്നു. എന്നെ കണ്ടതും അവളുടെ ചുണ്ടിലൊരു നേർത്ത, മങ്ങിയ ചിരി വിരിഞ്ഞു…. നെഞ്ച് പിളരുന്ന വേദനയെ ഉള്ളിലൊതുക്കാൻ പാടുപെടുന്ന ഒരാളുടെ നിസ്സഹായമായൊരു ചിരി.
". നിനക്ക്... എന്നോട് നല്ല ദേഷ്യമുണ്ട് അല്ലേടാ? ഇതൊന്നും നിന്നോട് നേരത്തെ പറയാത്തതുകൊണ്ട്..."
തൊണ്ടയിടറി, സ്വരത്തിലെ വിറയൽ കടിച്ചമർത്തിക്കൊണ്ടാണ് അവൾ അത് ചോദിച്ചത്…..
"ഏയ്... അങ്ങനെയൊന്നുമില്ലെടീ,"
അവളെ കൂടുതൽ വേദനിപ്പിക്കണ്ടന്ന് കരുതി ഞാൻ വളരെ ശാന്തമായി പറഞ്ഞു.
"ഇതൊക്കെ നിന്റെ വ്യക്തിപരമായ കാര്യങ്ങളല്ലേ... എനിക്ക് നിന്നോട് ദേഷ്യം തോന്നേണ്ട കാര്യമെന്താ…?."
എന്റെ മറുപടി കേട്ടപ്പോൾ അവൾ വീണ്ടും ആ മങ്ങിയ ചിരിയോടെ ഒരു നിമിഷം കണ്ണുകളടച്ചു. ഒരു ദീർഘശ്വാസത്തോടെ അവൾ സോഫയിലേക്ക് തലചായ്ച്ചു.
"ഡാ... അന്ന് ഇന്റർവ്യൂവിന് വന്ന ദിവസം എന്റെ ദേഹത്ത് നീ കാപ്പി തട്ടിയിട്ടത് ഓർമ്മയുണ്ടോ നിനക്ക്?"
അവൾ ചോദിച്ചു.
"അന്ന് ഞാൻ നിന്നോട് വല്ലാതെ ദേഷ്യപ്പെട്ടു... ഓർക്കുന്നില്ലേ? അന്ന് നിനക്ക് തോന്നിയിട്ടുണ്ടാകും, ചെറിയൊരു കാര്യത്തിന് എന്തിനാ ഈ പെണ്ണ് ഇത്രയും ചൂടാവുന്നതെന്ന്."
ഞാൻ ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
"ശരിക്കും പറഞ്ഞാൽ... എനിക്ക് ആണുങ്ങളോട് വല്ലാത്തൊരു വെറുപ്പായിരുന്നു ഹരി. വെറുപ്പല്ല... ഒരുതരം ഭയവും
💬 Comments
View all comments