Chapter Title : ഇതൾ 🍃 5 [Mayakannan]
അറപ്പും,"
അവൾ വെറുതെ കൈവിരലുകളിലേക്ക് നോക്കി തുടർന്നു.
"അതിന് കാരണം... ദേ നേരത്തെ വന്ന് എന്നെ നടുറോഡിലിട്ട് അപവാദങ്ങൾ പറഞ്ഞിട്ട് പോയ അവനാണ്. എന്റെ മുൻഭർത്താവ്... കിരൺ! അവൻ കാരണമാടാ എനിക്ക് ഈ ആണുങ്ങളോടെക്കെ വെറുപ്പ് തോന്നിയത്."
അത്രയും പറഞ്ഞിട്ട് അവൾ ഒരു വലിയ നെടുവീർപ്പിട്ടു. ഒരു ഭാരമേറിയ ഓർമ്മയുടെ ഭാണ്ഡം തുറക്കാൻ പോകുന്നതുപോലെ അവൾ കുറച്ചു നിമിഷം നിശബ്ദയായി. ഞാൻ ഒരക്ഷരം പോലും ഇടയിൽ കയറി ചോദിച്ചില്ല. അവൾ ഓരോ വാക്കും ഉള്ളിലേക്ക് എടുത്തുശേഖരിക്കുകയായിരുന്നു.
".. ഹരി... എന്റെ അച്ഛന്റെയും അമ്മയുടെയും ഒരു ലവ് മാര്യേജ് ആയിരുന്നു,"
അനുവിന്റെ സ്വരം പതുക്കെ ഭൂതകാലത്തിലേക്ക് ഊർന്നിറങ്ങി.
"അമ്മ വേറെ സമുദായത്തിൽപ്പെട്ട ആളാണെന്ന് പറഞ്ഞ് അച്ഛന്റെ വീട്ടുകാർ അന്ന് രണ്ടുപേരെയും പടിയിറക്കി വിട്ടു. സ്വന്തം കുടുംബത്തിന്റെ പടി ഇറങ്ങേണ്ടി വന്ന അച്ഛനും അമ്മയും പിന്നെ ചെന്നുപെട്ടത് കോട്ടയത്താണ്. അവിടെയൊരു ചെറിയ വാടകവീട്ടിൽ…
അവിടുന്ന് തുടങ്ങിയതാ ഞങ്ങളുടെ കഷ്ടപ്പാട്. ശരിക്കും പറഞ്ഞാൽ... പച്ചയായ ദാരിദ്ര്യം! അങ്ങനെയൊരു ദാരിദ്ര്യത്തിൽ നിന്നാണ് ഞാൻ വളർന്നു വന്നതുതന്നെ."
അവളുടെ ശബ്ദം വല്ലാതെ നേർത്തുപോയി. കണ്ണുകളിൽ ആ പഴയ ഇരുണ്ട നാളുകൾ വീണ്ടും തെളിയുന്നതുപോലെ തോന്നി.
"അച്ഛന് കൂലിപ്പണിയായിരുന്നു ഹരി... വെയിലും മഴയും കൊണ്ട് അച്ഛൻ ഒറ്റയ്ക്ക് പണിയെടുത്താണ് എന്നെയും അമ്മയെയും അനിയത്തിയെയും നോക്കിയിരുന്നത്. ചില മാസങ്ങളിൽ വീട്ടുവാടക കൊടുക്കാൻ പോലും കാശില്ലാതെ വീട്ടുടമസ്ഥന്റെ ആട്ടും തുപ്പും കേട്ട് അച്ഛൻ കൈകൂപ്പി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒടുവിൽ കാര്യങ്ങൾ കൈവിട്ടുപോയപ്പോഴാണ് അമ്മയും ഒരു തുണിക്കടയിൽ ജോലിക്കിറങ്ങിയത്. അത്രയും... ദാരിദ്ര്യത്തിലായിരുന്നിട്ടും ഞങ്ങളുടെ പഠിപ്പിലോ ഭക്ഷണകാര്യത്തിലോ ഒരു കുറവും
💬 Comments
View all comments