Chapter Title : ഇതൾ 🍃 5 [Mayakannan]
വരാതെയാ അച്ഛനും അമ്മയും എന്നെയും അപർണ്ണയെയും നോക്കിയത്. നന്നായി പഠിച്ച്, നല്ലൊരു ജോലി വാങ്ങി, അച്ഛനെയും അമ്മയെയും ആ വാടകവീട്ടിൽ നിന്ന് രക്ഷിച്ച് സ്വന്തം വീട്ടിൽ നല്ലപോലെ നോക്കണമെന്നതായിരുന്നു എന്റെ ഒരേയൊരു സ്വപ്നം."
അനുവിന്റെ സ്വരം ഇടറി. ആ വലിയ കണ്ണുകളിൽ നിന്ന് രണ്ടു തുള്ളി കണ്ണീർ കവിളിലൂടെ ഇറ്റിറ്റുവീണു.
"പക്ഷേ... അച്ഛനും അമ്മയ്ക്കും ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ... ഞാൻ എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടണം!"
അവൾ രണ്ട് കൈകളും കൊണ്ട് കണ്ണുകൾ അമർത്തിത്തുടച്ചു. ആ വാക്കുകൾ എന്റെ നെഞ്ചിൽ ഒരു വലിയ കല്ലുപോലെ വന്നുപതിക്കുകയായിരുന്നു.
"അങ്ങനെ ഒരുവിധം കഷ്ടപ്പെട്ട് ഞാൻ ഡിഗ്രി പാസ്സായി. നല്ലൊരു ജോലിക്കായി നെട്ടോട്ടമോടുന്ന സമയത്താണ് അച്ഛനും അമ്മയും ഒരു ദിവസം എന്റെ മുന്നിൽ വന്ന് ആ കാര്യം പറയുന്നത്... 'മോളേ, നിനക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്... ഞങ്ങളുടെ കൂടെക്കിടന്ന് ഇനിയും നീ കഷ്ടപ്പെടണ്ട. എങ്ങനെയെങ്കിലും എന്റെ കുട്ടി നല്ലൊരു നിലയിലെത്തണം...' എന്നെ ആ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിക്കാൻ അവർ കണ്ടെത്തിയ എളുപ്പവഴിയായിരുന്നു ആ കല്യാണം. അവരെ വിഷമിപ്പിക്കാൻ എനിക്ക് തോന്നിയില്ല ഹരി... എന്റെ ആഗ്രഹങ്ങളേക്കാൾ വലുതായിരുന്നു എനിക്ക് അച്ഛന്റെയും അമ്മയുടെയും സമാധാനം. അങ്ങനെ ഞാൻ ആ കല്യാണത്തിന് സമ്മതിച്ചു. അതാണ്... ആ കിരൺ! അവനെ കണ്ടാ പറയില്ല അവൻ ഇങ്ങനെയൊരു ദുഷ്ടനാണെന്ന്... പഞ്ചപാവം പോലെയായിരുന്നു അവന്റെ പെരുമാറ്റം. എന്നാൽ അവന്റെ തനിനിറം……"
പെട്ടെന്ന് അനുവിന്റെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങി. അവളുടെ മുഖത്ത് സങ്കടം മാറി കനത്തൊരു രോഷം ആളിക്കത്തി. വിറയ്ക്കുന്ന ഇരുകൈകളും ചുരുട്ടി, അടക്കാനാവാത്ത വെറുപ്പോടെ അവൾ സോഫയിലേക്ക് ആഞ്ഞിടിച്ചു! അവളുടെ കണ്ണുകളിൽ
💬 Comments
View all comments