Chapter Title : ഇതൾ 🍃 5 [Mayakannan]
ആ നിമിഷം വല്ലാത്തൊരു കനൽ എരിയുന്നുണ്ടായിരുന്നു. ആ ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മകൾ പോലും അവളെ അത്രമേൽ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടെന്ന് അവളുടെ ആ ഇരുപ്പിൽ വ്യക്തമായിരുന്നു…
അനു കുറച്ചുനേരം നിശബ്ദയായി ഇരുന്നു. അവളുടെ കിതപ്പ് പതിയെ അടങ്ങി വരുന്നുണ്ടായിരുന്നു. വിരലുകൾ പരസ്പരം കോർത്തുപിടിച്ച്, ഓർമ്മകളുടെ ഏതോ കറുത്ത കയത്തിലേക്ക് നോക്കിക്കൊണ്ട് അവൾ വീണ്ടും സംസാരിച്ചു തുടങ്ങി. അവളുടെ ശബ്ദം വളരെ നേർത്തതായിരുന്നു, എന്നാൽ ഓരോ വാക്കിനും വല്ലാത്ത ഭാരമുണ്ടായിരുന്നു….
"കല്യാണം കഴിഞ്ഞ ആദ്യത്തെ കുറച്ചു നാളുകളിൽ... സത്യത്തിൽ എനിക്ക് വലിയ കുഴപ്പമൊന്നും തോന്നിയിരുന്നില്ല ഹരി. അതുവരെ എനിക്ക് ആരോടും പ്രണയമോ ഇഷ്ടമോ ഒന്നും തോന്നിയിട്ടുമില്ലായിരുന്നു... അങ്ങനത്തെ സാഹചര്യത്തിലല്ലല്ലോ ഞാൻ വളർന്നത്……അതുകൊണ്ട് കിരണിനെ പതിയെപ്പതിയെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു. ആ സമയത്താണ് കിരണിന്റെ ജോലി ആവശ്യത്തിന് തിരുവനന്തപുരത്തേക്ക് മാറേണ്ടി വരുന്നത്. അങ്ങനെ ഞാനും അവനും കൂടി ട്രിവാൻഡ്രത്തേക്ക് വന്നു. അവിടെയൊരു ചെറിയ വാടകവീട്ടിലായിരുന്നു ഞങ്ങളുടെ താമസം."
അനുവിന്റെ കണ്ണുകൾ ചെറുതായി നനഞ്ഞു.
"ഞാൻ ഇത്രയുമൊക്കെ കഷ്ടപ്പെട്ട് ഡിഗ്രി പാസ്സായതല്ലേ... വെറുതെ വീട്ടിലിരിക്കാതെ ഞാനും എന്തെങ്കിലും ഒരു ജോലിക്കായി നോക്കട്ടെ എന്ന് ഞാൻ അവനോട് ചോദിച്ചു. 'നീയെന്തിനാ കഷ്ടപ്പെട്ട് ജോലിക്ക് പോകുന്നത്, നിന്നെ നോക്കാൻ ഞാൻ ഇല്ലേ' എന്നായിരുന്നു അവന്റെ മറുപടി. എന്നോടുള്ള സ്നേഹം കൊണ്ടാണെന്നാണ് വിഡ്ഢിയായ ഞാൻ ആദ്യം കരുതിയത്. പക്ഷേ... ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്, എന്നോടുള്ള സ്നേഹമല്ലായിരുന്നു അത്... എന്നെ ആ നാലു ചുവരിനുള്ളിൽ അടച്ചിടാനുള്ള അവന്റെ തന്ത്രമായിരുന്നു. അവിടെ ഞാൻ ഒരു ഭാര്യയായിരുന്നില്ല ഹരി, അവന്റെ എച്ചിൽപ്പാത്രങ്ങൾ കഴുകാനും, തുണികൾ നനയ്ക്കാനും, അവൻ പറയുന്ന നേരത്ത് ഭക്ഷണം
💬 Comments
View all comments