0%

Chapter Title : ഇതൾ 🍃 5 [Mayakannan]

വെച്ചുവിളമ്പാനും മാത്രമുള്ള വെറുമൊരു വേലക്കാരി…… ഒരടിമ!"

​അനുവിന്റെ തൊണ്ട വല്ലാതെ വിറച്ചു. എന്തോ പറയാൻ ശ്രമിച്ച്, വല്ലാത്തൊരു സങ്കോചത്തോടെ അവൾ വാക്കുകൾ കിട്ടാതെ പതറി…..

​"പിന്നെപ്പിന്നെ... ദിവസവും കള്ളുകുടിച്ച് ബോധമില്ലാതെ അവൻ വരും. രാത്രികളിൽ അവൻ എന്റെ ദേഹത്തേക്ക് വീണ് കാമം തീർക്കുമ്പോൾ... ഒരൊറ്റ തവണ പോലും എന്റെ ഇഷ്ടമോ എന്റെ മനസ്സിന്റെ അവസ്ഥയോ അവൻ നോക്കിയിട്ടില്ല. മൃഗത്തെപ്പോലെ എന്നെ കടിച്ച് കീറുകയായിരുന്നു... വേദന സഹിക്കാൻ വയ്യാതെ ഞാൻ കരഞ്ഞുവിളിക്കുമ്പോൾ കൂടുതൽ ക്രൂരതയോടെ എന്നെ വേദനിപ്പിക്കാൻ അവനൊരു പ്രത്യേക ഇഷ്ട്ടമായിരുന്നു….. പല രാത്രികളിലും... ഈ ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട് ഹരി. ആ ഫാനിൽ ഒരു തുണ്ട് കയറിൽ എല്ലാം തീർക്കാൻ പലതവണ ഞാൻ നോക്കിയതാ... പക്ഷേ, ആ സമയത്തൊക്കെ എന്റെ കൺമുന്നിൽ അച്ഛന്റെയും അമ്മയുടെയും മുഖം വന്നുനിൽക്കും. അവർക്കിത് താങ്ങില്ലെന്ന ചിന്തയിലാ ഞാൻ അവിടെ പിടിച്ചുനിന്നത്.”

​പെട്ടെന്ന് അനു തലയുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളിൽ ഭ്രാന്തമായൊരു വേദന തിളച്ചുനിൽക്കുന്നുണ്ടായിരുന്നു.

​"അതുമാത്രമായിരുന്നെങ്കിൽ ഞാൻ ഒരുപക്ഷേ സഹിച്ചേനെ ഹരി... പക്ഷേ, ഇടയ്ക്കൊക്കെ കള്ളുകുടിച്ച് കൂട്ടുകാരെയുമായി അവൻ അർദ്ധരാത്രിയിൽ വീട്ടിൽ വരും. കുടിച്ച് ലക്കുകെട്ട് അവൻ ബോധമില്ലാതെ കിടക്കുമ്പോൾ... അവന്റെ കൂട്ടുകാർ... എന്റെ മുറിയിലേക്ക് വന്ന്……. എന്നെ…..മാന്തിക്കീറിയിട്ടുണ്ട് ഹരി!"

​ആ വാക്ക് എന്റെ കാതുകളിൽ വന്നുപതിച്ച നിമിഷം, തലച്ചോറിലേക്ക് ഒരു കൊള്ളിയാൻ ആഞ്ഞുവെട്ടി. എന്റെ നെഞ്ച് ഒരു നിമിഷം നിശ്ചലമായിപ്പോയി.

​ഒരു സ്ത്രീയുടെയും നാവിലൂടെ കേൾക്കാൻ പാടില്ലാത്ത ഭീകരമായ വാക്ക് കേട്ട് ഞാൻ തരിച്ചിരുന്നുപോയി. എന്റെ കണ്ണുകൾ വിറച്ചു, കൈവിരലുകൾ മരവിച്ചു. എന്റെ മുന്നിലിരിക്കുന്ന

💬 Comments

View all comments