Chapter Title : ഇതൾ 🍃 5 [Mayakannan]
ഈ പെൺകുട്ടി...ഒരു കൊടിയ നരകത്തിലൂടെയാണ് കടന്നുപോയത് എന്ന ചിന്ത എന്റെ സകല ഞരമ്പുകളെയും ചുട്ടുപൊള്ളിക്കുകയായിരുന്നു.
"രണ്ട് വർഷം ഹരി..."
അനുവിന്റെ ശബ്ദം പൊട്ടിപ്പോയി.
"രണ്ട് വർഷം ആ വീട്ടിൽ ഞാൻ മരണം മുന്നിൽക്കണ്ട് ജീവിച്ചു. അങ്ങനെയിരിക്കെയാണ് ഒരു ദിവസം എന്റെ വയറ്റിൽ ഒരു ജീവന്റെ തുടിപ്പ് ഞാൻ അറിയുന്നത്. ബോധമില്ലാതെ അവൻ എന്റെ ശരീരത്തിൽ ചെയ്ത ക്രൂരതകൾക്കിടയിൽ, എന്റെയുള്ളിൽ ഒരു ജീവൻ വളരുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇത് ഞാൻ അവനോടു പറഞ്ഞപ്പോൾ ..., അവൻ ചോദിച്ചത് എന്താണെന്നറിയാമോ? 'നീ ഏത് തെണ്ടിയുടെ കാലിനിടയിൽ കിടന്നുണ്ടാക്കിയതാടീ ഇത്' എന്നായിരുന്നു അവന്റെ ചോദ്യം! ദിവസവും എന്നെ വേശ്യയെന്ന് വിളിച്ച് അവൻ തല്ലിച്ചതച്ചു. പച്ചവെള്ളം പോലും തരാതെ ദിവസങ്ങളോളം എന്നെ പട്ടിണിക്കിട്ടു..."
അനു പെട്ടെന്ന് ഇരുന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റു. കണ്ണുകൾ കലങ്ങിയിരുന്നു...
"... നോക്ക്... അവൻ എനിക്ക് തന്ന സമ്മാനങ്ങൾ... ഇപ്പോഴും എന്റെ ദേഹത്തുണ്ട്. നിനക്ക് കാണണോ?!"
രോഷവും സങ്കടവും കൊണ്ട് വിറയ്ക്കുന്ന കൈകളോടെ അവൾ ധരിച്ചിരുന്ന ടോപ്പിന്റെ വശങ്ങൾ പതുക്കെ മുകളിലേക്ക് ഉയർത്തി.
ആ കാഴ്ച കണ്ട നിമിഷം... എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവളുടെ വയറ്റിലും ഇടുപ്പിലും നീലിച്ചതും കരിവാളിച്ചതുമായ പാടുകൾ... കരിഞ്ഞുണങ്ങിയ പഴയ അടയാളങ്ങൾ. അവൾ തിരിഞ്ഞുനിന്ന് മുടി മുന്നിലേക്ക് ഒതുക്കി അവളുടെ പുറംഭാഗം കാണിച്ചുതന്നു. കഴുത്തിന് താഴെ മുതൽ നട്ടെല്ലിന്റെ അരികിലൂടെയൊക്കെ എന്തോ വെച്ച് അടിച്ചതുപോലെയുള്ള തഴമ്പുകൾ! ഒരു മനുഷ്യശരീരത്തിൽ ഇത്രയധികം ക്രൂരതകൾ ചെയ്യാൻ ഒരാൾക്ക് എങ്ങനെ കഴിയുമെന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല.
ടോപ്പ് നേരെയാക്കി അവൾ വീണ്ടും സോഫയിലേക്ക് തളർന്നിരുന്നു.
"എല്ലാം ഞാൻ കടിച്ചുപിടിച്ച് സഹിച്ചത് എന്റെ
💬 Comments
View all comments