0%

Chapter Title : ഇതൾ 🍃 5 [Mayakannan]

കുഞ്ഞിന് വേണ്ടിയായിരുന്നു ഹരി. എന്റെ വയറ്റിൽ വളരുന്ന ആ കുഞ്ഞ് മാത്രമായിരുന്നു എനിക്കുള്ള ഒരേയൊരു പ്രതീക്ഷ. കുഞ്ഞ് ജനിക്കുന്ന ആ ദിവസത്തിനായി ഞാൻ ഓരോ നിമിഷവും എണ്ണി കാത്തിരിക്കുകയായിരുന്നു. പക്ഷേ... എനിക്ക് അഞ്ചാം മാസം തികഞ്ഞ അന്ന്..."

​അനുവിന്റെ ചുണ്ടുകൾ കോപം കൊണ്ടും സങ്കടം കൊണ്ടും വിറച്ചു.

​"അന്ന് രാത്രി അവൻ കുടിച്ച് ലക്കുകെട്ട് കയറിവന്നു. പതിവുപോലെ എന്നെ അസഭ്യം പറഞ്ഞ് അവൻ തല്ലാൻ തുടങ്ങി…… അന്ന് സഹികെട്ട് ഞാൻ അവനെ പിടിച്ചുതള്ളി….അത് അവന് സഹിച്ചില്ല... അവൻ എന്നെ വലിച്ച് നിലത്തേക്ക് തള്ളിയിട്ടു. വീണുകിടന്നായിടത്ത് വെച്ച്... എന്റെ വയറ്റിലേക്ക്….. അവൻ കാലുകൊണ്ട് ആഞ്ഞാഞ്ഞ് ചവിട്ടുകയായിരുന്നു ഹരി! മരിച്ചുപോയെന്നാണ് ഞാൻ കരുതിയത്... ഒടുവിൽ എനിക്ക് ബോധം വന്നപ്പോൾ ഞാൻ ഹോസ്പിറ്റലിലായിരുന്നു. ആ ചവിട്ടിൽ പോയത് എന്റെ ജീവനല്ലായിരുന്നു ഹരി, എന്റെ കുഞ്ഞായിരുന്നു! എ….ൻ…."

​അനു പൊട്ടിക്കരഞ്ഞുകൊണ്ട് കൈകളിൽ മുഖം പൂഴ്ത്തി. അവളുടെ ആ തേങ്ങൽ ആ മുറിയുടെ ഭിത്തികളെപ്പോലും പിടിച്ചുലയ്ക്കുന്നതുപോലെ തോന്നി.

​എന്റെ കവിളിലൂടെ കണ്ണീർ ചാലുകീറി ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. തൊണ്ടയിൽ വല്ലാത്തൊരു വേദന തടഞ്ഞുനിന്നു. ഞാൻ എന്റെ കൈകൾ നീട്ടി അവളുടെ കൈകളെ ചേർത്തുപിടിച്ചു.

​"പിന്നെ... ഹോസ്പിറ്റലിൽ കിടക്കുമ്പോഴാണ് അച്ഛനും അമ്മയും ഇതൊക്കെ അറിയുന്നത്,"

കണ്ണീരടക്കാൻ പാടുപെട്ടുകൊണ്ട് അവൾ തുടർന്നു.

"ഒരു ആഴ്ചയോളം ഞാൻ അവിടെ അഡ്മിറ്റായിരുന്നു. ഡിസ്ചാർജ് ആയി വീട്ടിലെത്തിയപ്പോൾ അവൻ വീണ്ടും വന്നു, എന്നെ കൊണ്ടുപോകാൻ. പക്ഷേ അന്ന്... എന്റെ അച്ഛൻ അവന്റെ മുന്നിൽ കയറിനിന്നു. 'എന്റെ മോളെ ഇനി നിന്റെ കൂടെ വിടില്ലെടാ' എന്ന് പറഞ്ഞ് അച്ഛൻ അവനെ പടിയിറക്കി വിട്ടു. വക്കീൽ വഴി

💬 Comments

View all comments