Chapter Title : ഇതൾ 🍃 5 [Mayakannan]
ഞാൻ കോടതിയിൽ നിന്ന് ഡിവോഴ്സ് വാങ്ങി. അതിനുശേഷം ഇന്നുവരെ ഞാൻ അവനെ കണ്ടിട്ടില്ലായിരുന്നു... ഇന്ന് ആ മറൈൻ ഡ്രൈവിൽ വെച്ച് പെട്ടെന്ന് അവനെ കണ്ടപ്പോൾ... ആ പഴയ ഓർമ്മകൾ മുഴുവൻ എന്റെ കൺമുന്നിൽ വന്നുനിന്നു ഹരി. അതാ എന്റെ സമനില തെറ്റിപ്പോയത്..."
അനു ഒരു ദീർഘശ്വാസത്തോടെ എന്നെ നോക്കി. ആ കണ്ണുകളിൽ കുറ്റബോധം നിറഞ്ഞുതുളുമ്പി.
"പിന്നെ... എന്റെ കൂടെ കോളേജിൽ പഠിച്ച ഒരു കൂട്ടുകാരി വഴിയാണ് എനിക്ക് ഈ ജോലി കിട്ടുന്നത്. പക്ഷേ, ആ സംഭവത്തിനു ശേഷം... എനിക്ക് ആണുങ്ങളോട് വല്ലാത്തൊരു വെറുപ്പായിരുന്നു ഹരി. അന്ന് നീ കാരണം എന്റെ ദേഹത്ത് കാപ്പി വീണപ്പോൾ നിന്നോട് ഞാൻ അങ്ങനെയൊക്കെ പെരുമാറിയത്... എന്റെ ഉള്ളിലെ ആ വെറുപ്പ് കാരണമായിരുന്നു. സോറി ഹരി... നിന്നോട് ഞാൻ അന്ന് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു…”
അത്രയും പറഞ്ഞുകൊണ്ട് അവൾ വീണ്ടും എന്റെ മുന്നിലേക്ക് തലതാഴ്ത്തി വിങ്ങിപ്പൊട്ടി.
തന്റെ മുൻപിൽ വെറുമൊരു കൊച്ചു പയ്യനായി നിന്നിരുന്ന എന്നോട്, സ്വന്തം ജീവിതത്തിലെ ഏറ്റവും ആഴമേറിയ മുറിവുകൾ തുറന്നുകാട്ടി മാപ്പിരക്കുന്ന ആ പെൺകുട്ടിയെ നോക്കിനിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ പതുക്കെ മുന്നോട്ട് നീങ്ങി, യാതൊരു സങ്കോചവുമില്ലാതെ അവളെ എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു. എന്റെ കൈകൾ അവളുടെ തോളിൽ മുറുകി. ഒരു വാക്കുപോലും ആ നിമിഷം എനിക്ക് പറയാൻ കഴിഞ്ഞില്ല പക്ഷേ, എന്റെ നെഞ്ചിലെ ആ ചൂടും, എന്റെ കണ്ണിൽ നിന്ന് അവളുടെ തലമുടിയിലേക്ക് വീണ കണ്ണീർത്തുള്ളികളും അവളോട് പറയുന്നുണ്ടായിരുന്നു.
ഇനി ഒരിക്കലും ഇവളെ ആരും നോവിക്കാൻ ഞാൻ അനുവദിക്കില്ലെന്ന്……
ആ നിമിഷം ഉള്ളിൽ തോന്നിയത് വെറുമൊരു സഹതാപം
💬 Comments
View all comments