Chapter Title : ഇതൾ 🍃 5 [Mayakannan]
മാത്രമായിരുന്നില്ല അളവറ്റൊരു വാത്സല്യവും ആദരവുമായിരുന്നു.
ഇത്രയുമധികം കൊടിയ പീഡനങ്ങളും അവഗണനകളും ശരീരത്തിലും മനസ്സിലും പേറിയിട്ടും, മറ്റുള്ളവരുടെ മുന്നിൽ ചിരിച്ചുകൊണ്ട് തലയുയർത്തിപ്പിടിച്ച് നിന്ന പെണ്ണാണ് എന്റെ നെഞ്ചിൽ കിടന്ന് ഇങ്ങനെ കരയുന്നത്….
അവളുടെ ആ വാക്കുകൾ എന്റെ മനസ്സിലേക്ക് പെട്ടെന്ന് കൊണ്ടുവന്നത് മേമയുടെ മുഖമായിരുന്നു. വീട്ടിൽ വെച്ച് രാജീവ് മേമയുടെ നേരെ കൈയോങ്ങിയതും, വർഷങ്ങളോളം ആ മുറിക്കുള്ളിൽ മേമ അനുഭവിച്ച വീർപ്പുമുട്ടലുകളും. ഒടുവിൽ മേമയുടെ കവിളിലെ ആ അഞ്ച് വിരൽപ്പാടുകൾ കണ്ടപ്പോൾ എന്റെ ഉള്ളിൽ ആളിക്കത്തിയ അതേ രോഷം... അതേ നിസ്സഹായാവസ്ഥ...
ഞാൻ പതുക്കെ കൈകൾ കൊണ്ട് അവളുടെ മുഖം എന്റെ നെഞ്ചിൽ നിന്നും ഉയർത്തി.
കണ്ണുനീരിൽ കുതിർന്ന ആ കവിളുകളിലേക്ക് ഞാൻ നോക്കി. കണ്ണടയ്ക്കുള്ളിലെ ആ വലിയ കണ്ണുകൾ കരഞ്ഞു തളർന്ന് പാതി അടഞ്ഞതുപോലെയായിരുന്നു. ഞാൻ എന്റെ പെരുവിരൽ കൊണ്ട് അവളുടെ കവിളിലെ കണ്ണീർത്തുള്ളികൾ വളരെ മൃദുവായി തുടച്ചുമാറ്റി.
"അനു... എന്നെ ഒന്നു നോക്ക്,"
എന്റെ ശബ്ദം വല്ലാതെ താഴ്ന്നതായിരുന്നു.
അവൾ വിറയ്ക്കുന്ന ഇമകൾ തുറന്ന് എന്നെ നോക്കി.
"നീ ഇനി ഇതിന്റെ പേരിൽ എന്നോട് സോറി പറയരുത്,"
ഞാൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി വളരെ പക്വതയോടെ പറഞ്ഞു.
“അന്ന് നീ അങ്ങനെ പറഞ്ഞപ്പോൾ…എനിക്ക്…ഇവൾ എന്താ ഇങ്ങനെ എന്ന് തോന്നിയത്… സത്യം തന്നെയാ… പക്ഷെ അതിന്റെ പിറകിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടന്ന് ഞാൻ കരുതീരുന്നില്ല അനു…അപ്പോ ഞാൻ അല്ലെ സോറി ചോദിക്കേണ്ടേ…. “
അവൾ ഒന്നും മിണ്ടാതെ എന്റെ വാക്കുകൾ കേട്ടിരുന്നു.
"പക്ഷേ... ഒരു കാര്യം നീ മനസ്സിലാക്കണം അനു,"
ഞാൻ അവളുടെ കയ്യിൽ
💬 Comments
View all comments