0%

Chapter Title : ഇതൾ 🍃 5 [Mayakannan]

പതുക്കെ ഒന്നു മുറുക്കിപ്പിടിച്ചു.

"എല്ലാ ആണുങ്ങളും അങ്ങനെയല്ലെട്ടോ..... കൂടെപ്പിറപ്പായ പെണ്ണിനെപ്പോലും സംശയത്തോടെ കാണുന്ന, അവളെയൊരു അടിമയായി കണ്ട് ചവിട്ടിത്തേയ്ക്കുന്ന കുറെ ജന്മങ്ങൾ ഈ ലോകത്തുണ്ടാകും, ശരിയാ. പക്ഷേ... ഒരു പെണ്ണിന്റെ മനസ്സിനെ വേദനിപ്പിക്കാതെ, അവളെ ഒരു കുറവും വരുത്താതെ സ്വന്തം ജീവനേക്കാൾ സ്നേഹിക്കാനും ബഹുമാനിക്കാനും അറിയുന്ന ആണുങ്ങളും ഈ ലോകത്തുണ്ട്."

​ഞാൻ പറയുന്നത് കേട്ട് അനുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞുതുളുമ്പി. പക്ഷേ, ആ നോട്ടത്തിൽ പഴയ ആ ഭയമോ അരക്ഷിതാവസ്ഥയോ ഉണ്ടായിരുന്നില്ല. തന്നെ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയുന്ന ഒരാൾ ഒപ്പമുണ്ടെന്ന വലിയൊരു ആശ്വാസം ആ കണ്ണുകളിൽ തെളിഞ്ഞുനിന്നു.

​"കിരൺ കാണിച്ച ആ നെറികേട് ഇനിയും നീ

അതോർത്തു നീറിപുകയരുത്…എനിക്ക് അത് കാണാൻ കഴിയില്ല….?"

ഞാൻ തുടർന്നു…

"കഴിഞ്ഞതൊന്നും ഇനി തിരുത്താൻ പറ്റില്ല... പക്ഷേ, ഇനി അങ്ങോട്ട് നിന്നെ ആരും വേദനിപ്പിക്കില്ല അനു…. അത് ഞാൻ നിനക്ക് തരുന്ന വാക്കാണ്….. ."

​എന്റെ കണ്ണുകളിലെ ആ സത്യസന്ധത കണ്ടപ്പോൾ അവൾ പതുക്കെ തലയാട്ടി…. ഏതൊരു കൊടുങ്കാറ്റിലും തനിക്ക് ചാരിനിൽക്കാൻ പറ്റിയ വലിയൊരു തണലാണ് ഈ നെഞ്ചെന്ന് ആ നിമിഷം അവൾ തിരിച്ചറിയുന്നുണ്ടായിരുന്നു. ഒരു ദീർഘശ്വാസത്തോടെ, ഉള്ളിലെ സകല ഭാരങ്ങളും ഇറക്കിവെച്ചതുപോലെ, അവൾ എന്റെ തോളിലേക്ക് പതുക്കെ തലചായ്ച്ചു. ആ മുറിയിലെ നിശബ്ദതയിലേക്ക് ഞങ്ങളുടെ നേർത്ത ശ്വാസോച്ഛ്വാസം മാത്രം അലിഞ്ഞുചേർന്നു…..

മനസ്സിൽ ഇത്രയും കാലം അടക്കിവെച്ച ആ ഭാരം ഇറക്കിവെച്ചതോടെ, അനുവിന്റെ മുഖത്തെ ആ കനപ്പ് പതിയെ അലിഞ്ഞുതുടങ്ങിയിരുന്നു. കുറച്ചുനേരം കൂടി എന്റെ തോളിലേക്ക് ചാരിയിരുന്ന അവൾ, സാവധാനം സ്വയം നിയന്ത്രിച്ച് പഴയതുപോലെ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. അവൾ സോഫയിൽ

💬 Comments

View all comments