0%

Chapter Title : ഇതൾ 🍃 5 [Mayakannan]

നേരെയിരുന്ന് ക്ലോക്കിലേക്ക് നോക്കി…

സമയം പതിനൊന്ന് കഴിഞ്ഞിരുന്നു.

​നാളെ രാവിലെ തന്നെ പുതിയ ബ്രാഞ്ചിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന ബോധ്യം വന്നതും, അവൾ അടുക്കളയിലേക്ക് നടന്നു. നേരത്തെ ഉണ്ടാക്കിവെച്ച ഭക്ഷണവുമായി വന്ന് ഡൈനിംഗ് ടേബിളിൽ പാത്രങ്ങൾ നിരത്തുമ്പോൾ, 'വിശപ്പില്ല' എന്ന് വാശിപിടിച്ച് മുറിയിൽ കയറിയിരുന്ന ഞാൻ ഒരക്ഷരം മിണ്ടാതെ കസേര വലിച്ചിട്ട് അവളുടെ മുന്നിലിരുന്നു. അല്പം മുൻപ് ഒഴിഞ്ഞുമാറിയ ഞാൻ യാതൊരു നാണവുമില്ലാതെ പ്ലേറ്റിലേക്ക് ചോറ് വിളമ്പുന്നത് കണ്ടപ്പോൾ, അനുവിന്റെ ചുണ്ടിലൊരു നേർത്ത കള്ളച്ചിരി വിരിഞ്ഞു.

വലിയ സംസാരങ്ങളൊന്നുമില്ലാതെ ഞങ്ങൾ ഭക്ഷണം കഴിച്ചുതീർത്തു. നാളത്തെ പുതിയ തുടക്കത്തെക്കുറിച്ചോർത്ത്, പരസ്പരം ഗുഡ് നൈറ്റ് പറഞ്ഞ് ഞങ്ങൾ അവരവരുടെ മുറികളിലേക്ക് കയറി വാതിലടച്ചു.

​പിറ്റേന്ന് രാവിലെ അലാറം അടിക്കുന്നതിന് മുൻപേ ഞാൻ ഉണർന്നു. പുതിയ നഗരം, പുതിയ ഓഫീസ്... അതിന്റെയൊരു ചെറിയ ടെൻഷനും ഉന്മേഷവും ഉള്ളിലുണ്ടായിരുന്നു. പെട്ടെന്ന് തന്നെ കുളിച്ച് ഫ്രഷായി, അയൺ ചെയ്തുവെച്ച ഫോർമൽ ഷർട്ടും പാന്റുമിട്ട് വാച്ചും കെട്ടി ബാഗുമെടുത്ത് ഞാൻ മുറിയുടെ വാതിൽ തുറക്കാൻ കൈപ്പിടിയിൽ പിടിച്ചു.

​പെട്ടെന്നാണ് പാന്റിന്റെ പോക്കറ്റിലിരുന്ന ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്.

​എടുത്തുനോക്കിയപ്പോൾ സ്ക്രീനിൽ തെളിഞ്ഞത് 'ഹരണിക'. എന്നായിരുന്നു….

​ഇവളിതെന്താ ഈ കാലത്തുതന്നെ…

​ഒരു ചെറിയ സംശയത്തോടെ ഞാൻ കോൾ അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചു.

​"ഹലോ..."

​”ടാ…. ഗുഡ് മോർണിംഗ്!"

​മറുതലയ്ക്കൽ പതിവ് കുസൃതിയോടെ അവളുടെ ശബ്ദം മുഴങ്ങി.

​"ഗുഡ് മോർണിംഗ്... എന്താടീ ഈ രാവിലെ തന്നെ? ഞാൻ ദേ ഓഫീസിൽ ഇറങ്ങാൻ തുടങ്ങിയപ്പോഴാ നിന്റെ കോൾ."

​"അറിയാമെടാ...,"

അവൾ ഒന്ന് നിർത്തി. എന്നിട്ട് വല്ലാത്തൊരു ആവേശത്തോടെ തുടർന്നു,

"പിന്നെ...

💬 Comments

View all comments