Chapter Title : ഇതൾ 🍃 5 [Mayakannan]
ഞാൻ ഒരു കാര്യം പറയാനാ മെയിനായിട്ട് വിളിച്ചേ. ഞാൻ ഈ മാസം കൊച്ചിയിലേക്ക് വരുന്നുണ്ട് കേട്ടോ!"
"കൊച്ചിയിലേക്കോ?"
അവളുടെ വാക്കുകളിലെ ആ സന്തോഷം കേട്ട് ഞാൻ സംശയത്തിൽ ചോദിച്ചു.
"ഇതെന്താ പെട്ടെന്ന്... എന്താടീ കാര്യം?"
"എടാ... എനിക്ക് അവിടെ ഒരു പ്രൈവറ്റ് സ്കൂളിൽ ടീച്ചറായിട്ട് ജോലി കിട്ടി! ടെസ്റ്റും ഇന്റർവ്യൂവുമൊക്കെ കഴിഞ്ഞതാ. ഇന്ന് രാവിലെയാ കൺഫർമേഷൻ മെയിൽ വന്നത്. ഈ മാസം ലാസ്റ്റ് തന്നെ ജോയിൻ ചെയ്യണം!"
അവൾ വളരെ സന്തോഷത്തോടെയാണ് അത് പറഞ്ഞുനിർത്തിയത്.
പക്ഷേ... ആ വാക്കുകൾ എന്റെ കാതുകളിൽ വന്നുപതിച്ച നിമിഷം, നെഞ്ചിലൂടെ ഒരു കൊടുംതണുപ്പ് അരിച്ചിറങ്ങുന്നതുപോലെ തോന്നി. കയ്യിലിരുന്ന ഫോൺ താഴെ വീഴാൻ പോയി.
ഹരണിക കൊച്ചിയിലേക്ക് വരുന്നു... അതും പെർമെനന്റ് ജോലിക്ക്!
തലച്ചോറിലൂടെ ഒരായിരം ചിന്തകൾ ഒരുമിച്ച് പാഞ്ഞുപോയി. അവൾ കൊച്ചിയിലെത്തിയാൽ... ആദ്യം ഓടിവരുന്നത് എന്റെ അടുത്തേക്കായിരിക്കും. ഞാൻ ഇവിടെ അനുവിനൊപ്പം, ഒരു ഫ്ലാറ്റിൽ ഒരുമിച്ചാണ് താമസിക്കുന്നതെന്ന് അവൾ അറിഞ്ഞാൽ…. ഭൂകമ്പം നടക്കും ഇവിടെ…
ഫോണിൽ നിന്ന് ഹരണികയുടെ ആഹ്ളാദം നിറഞ്ഞ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നു, പക്ഷേ അതിനൊന്നും മറുപടി കൊടുക്കാനാവാതെ, വാതിൽക്കൽ തറഞ്ഞുനിന്ന് വിയർക്കുകയായിരുന്നു ഞാൻ........
💬 Comments
View all comments